Join Whatsapp Group. Join now!

തളങ്കര ഖാസിലൈന്‍ കൂട്ടായ്മയുടെ രണ്ടാമത് സംഗമം വെള്ളിയാഴ്ച

തളങ്കര ഖാസിലൈന്‍ പ്രദേശം ക്രേന്ദീകരീച്ച് നാല് വര്‍ഷം മുമ്പ് രൂപീകരിച്ച ഖാസിലൈന്‍ കൂട്ടായ്മയുടെ രണ്ടാമത് സംഗമം മാര്‍ച്ച് 29ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ Kerala, News, Thalangara Khazilane Koottayma meet on Friday
കാസര്‍കോട്: (my.kasargodvartha.com 27.03.2019) തളങ്കര ഖാസിലൈന്‍ പ്രദേശം ക്രേന്ദീകരീച്ച് നാല് വര്‍ഷം മുമ്പ് രൂപീകരിച്ച ഖാസിലൈന്‍ കൂട്ടായ്മയുടെ രണ്ടാമത് സംഗമം മാര്‍ച്ച് 29ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണി മുതല്‍ മാന്യ വിന്‍ടെച്ചില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രദേശത്തെ മത-സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക- കലാ- കായിക രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രേത്സാഹനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജീവകാരുണ്യ രംഗത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിനും മുന്നിട്ടിറങ്ങി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ കൂട്ടായ്മയാണിത്.

കേരളം പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ ഇടുക്കിയിലെ ആരും കടന്ന് ചെല്ലാന്‍ മടിച്ചിരുന്ന പ്രദേശങ്ങളില്‍ കിലോമീറ്റര്‍ താണ്ടി കൂട്ടായ്മ പ്രവര്‍ത്തകര്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനം ഏറെ പ്രശസ്തി പിടിച്ചുപറ്റിയിരുന്നു. ഇതു കൂടാതെ പ്രദേശത്തെ മുഴുവന്‍ റോഡുകളിലും സി സി ടി വി ക്യാമറ സ്ഥാപിക്കുകയും സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ താങ്ങായും തണലായും ഖാസിലൈന്‍ പ്രവര്‍ത്തകര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

ഖാസിലൈന്‍ പ്രദേശത്തെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരെ ജന്മ-നാടിന്റെ ആദരവ് നല്‍കിക്കൊണ്ടാണ് സംഗമത്തിന് തുടക്കം കുറിക്കുക. മതപണ്ഡിത രംഗത്ത് പ്രശസ്തനായ ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവും അധ്യാപകനുമായ എം എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പ്രശസ്ത കവി പി എസ് ഹമീദ്, സാമൂഹിക പ്രവര്‍ത്തകനായ അസീസ് ഖാസിലൈന്‍, ഫുട്‌ബോള്‍ കളിയില്‍ ഖാസിലൈനിന്റെ സംഭാവനയായ പള്ളത്ത് അബ്ദുല്ല എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് നാലു കാറ്റഗറിയിലായി ഖാസിലൈന്‍ സോക്കര്‍ ലീഗ് സീസണ്‍-2 അരങ്ങേറും.

കിഡ്ഡീസ്, ജൂനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും കൂടാതെ പ്രദേശത്തെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മത്സരവും നടക്കും. ഫൈസല്‍ മുഹ്‌സിന്‍ നേതൃത്വം നല്‍കുന്ന ദീനാര്‍ എഫ് സി, ഹൈദര്‍ പള്ളിക്കാലിന്റെ എല്‍ എഫ് ഡോമിനേറ്റേഴ്‌സ്, അംറു തളങ്കരയുടെ എ എം ആര്‍ റോയല്‍സ്, റഹീസ് മീസയുടെ മീസ വാരിയേഴ്‌സ്, നൗഷാദ് കിസാരിയുടെ കെ ടക്കര്‍ സൂപ്പര്‍ സ്റ്റാര്‍സ്, സാദിഖ് മാമു നേതൃത്വം നല്‍കുന്ന മലീബ് ടൈഗേര്‍സ് എന്നീ ടീമുകളാണ് സോക്കര്‍ ലീഗ് സീസണ്‍ -2 ല്‍ മാറ്റുരക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ എ എം ബഷീര്‍ വോളിബോള്‍, ജനറല്‍ കണ്‍വീനര്‍ ഇസ്മാഈല്‍ തളങ്കര, വൈസ് ചെയര്‍മാന്‍ എന്‍ എ അബ്ദുല്ല കുഞ്ഞി, ബി എസ് മഹ് മൂദ്, ഗഫൂര്‍ ഹൂദ്, അഷ്‌റഫ് പി വി, ഇഖ്ബാല്‍ കെ പി, അംറു തളങ്കര, റിനാസ് മാസ്റ്റര്‍, സനാബില്‍ റിസ, ഇംത്യാസ്, മിസ്ബാഹ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thalangara Khazilane Koottayma meet on Friday
  < !- START disable copy paste -->

Post a Comment