Join Whatsapp Group. Join now!

കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം; ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ജനജാഗ്രത വാഹന പ്രചരണ ജാഥ നടത്തി

സീം വധത്തില്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ജനജാഗ്രത Chattanchal, Kasargod, Kerala, News, Murder Case, Jaseem Action committee conducted protest march.
ചട്ടഞ്ചാല്‍: (my.kasargodvartha.com 02.03.2019) ജസീം വധത്തില്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി ജനജാഗ്രത വാഹന പ്രചരണ ജാഥ നടത്തി. പൗര പ്രമുഖന്‍ മൊയ്തീന്‍ കുട്ടി ഹാജി പട്ടുവം ഉദ്ഘാടനം നിര്‍വഹിച്ചു.

2018 മാര്‍ച്ച് അഞ്ചിന് രാത്രി 11 മണിയോടെയാണ് ദുരൂഹ സാഹചര്യത്തില്‍ കളനാട് റെയില്‍വെ മേല്‍പാലത്തിന് കീഴെ നാല് ദിവസം പഴക്കമുള്ള ജസീമിന്റെ മൃദദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. കേസില്‍ ഏഴോളം കുറ്റാരോപിതര്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുകയാണെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയും, കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് അവര്‍ ആരോപിക്കുന്നു.

സൈഫുദ്ദീന്‍ മാക്കോട് അധ്യക്ഷത വഹിച്ചു. ജനജാഗ്രത യാത്രയില്‍ വിവിധ സ്ഥലങ്ങളില്‍, മോഹനന്‍ മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ചട്ടംചാല്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, കബീര്‍ മാങ്ങാട്, മുസ്തഫ കൂളിക്കുന്ന്, ശാഫി കണ്ണമ്പള്ളി, അഷറഫ് ഇംഗ്ലീഷ്, താജുദ്ദീന്‍ ചെമ്പിരിക്ക, യൂസഫ് ചെമ്പിരിക്ക, ദേവദാസ് കിഴൂര്‍, താജുദ്ദീന്‍ ഹദ്ദാദ് എന്നിവര്‍ സംസാരിച്ചു. മാങ്ങാട് നടന്ന ജനജാഗ്രത സദസ്സില്‍ അഡ്വ. ടി കെ സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ കുന്നരിയത്ത് നന്ദി പറഞ്ഞു.

Chattanchal, Kasargod, Kerala, News, Murder Case, Jaseem Action committee conducted protest march.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chattanchal, Kasargod, Kerala, News, Murder Case, Jaseem Action committee conducted protest march.

Post a Comment