Join Whatsapp Group. Join now!

അംഗഡിമുഗര്‍ സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും 30ന്

അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന കായികാധ്യാപകന്‍ ശിവപ്പ പൂജാരിക്കുള്ള യാത്രയയപ്പും 30ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ Kerala, News, Angadymogar School anniversary on 30th
കാസര്‍കോട്: (my.kasargodvartha.com 27.03.2019) അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന കായികാധ്യാപകന്‍ ശിവപ്പ പൂജാരിക്കുള്ള യാത്രയയപ്പും 30ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി ടി എ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന, യുവശക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് യാത്രയയപ്പ് ചടങ്ങ് മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. പൂര്‍വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും വാര്‍ഷികത്തോടനുബന്ധിച്ച് നടക്കും. 1927 ല്‍ ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതായും നേരത്തെ പത്താംക്ലാസില്‍ 10 ശതമാനമായിരുന്ന വിജയം ഇപ്പോള്‍ നൂറുശതമാനമായി വളര്‍ന്നതായും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രഥമാധ്യാപകന്‍ പി എ ഹമീദലി, പി ടി എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടല്‍, അന്‍സാര്‍ അംഗഡിമുഗര്‍, എന്‍ അബ്ദുര്‍ റഹ് മാന്‍, റഫീഖ് ഹുസൈന്‍, സഈദ് പര്‍ളാഡം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Angadymogar School anniversary on 30th
  < !- START disable copy paste -->

Post a Comment