Join Whatsapp Group. Join now!

'ഉത്തരവാദപ്പെട്ടവര്‍ അമ്മമാരുടെ വേദന കാണണം'

പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും Kerala, News, Women India Movement activists visited the houses of Kripesh and Sharath
കാസര്‍കോട്: (my.kasargodvartha.com 27.02.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അമ്മമാരുടെ വേദന മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.  കുടുംബത്തിലെ സ്ത്രീകള്‍ കൊലയുടെ അഘാതത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകളില്‍ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, സെക്രട്ടറി ഷാനിദ ഹാരിസ്, ട്രഷറര്‍ നജ്മുന്നിസ, നേതാക്കളായ ജുനൈദ, ഫസീല, ഖൈറുന്നിസ എന്നിവരാണ് സാന്ത്വനവുമായി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Women India Movement activists visited the houses of Kripesh and Sharath
  < !- START disable copy paste -->

Post a Comment