Join Whatsapp Group. Join now!

യു എ ഇ നെല്ലിക്കുന്ന് പ്രവാസി കുടുംബ സ്‌നേഹ സംഗമം നടത്തി

യു എ ഇ നെല്ലിക്കുന്ന് പ്രവാസി കുടുംബ സ്‌നേഹ സംഗമം നടത്തി. ദുബൈയിലെ അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുടുംബ സ്‌നേഹ സംഗമത്തില്‍ യു എ ഇ, ഒമാന്‍, Gulf, News, UAE Nellikkunnu Pravasi meet conducted
ദുബൈ: (my.kasargodvartha.com 19.02.2019) യു എ ഇ നെല്ലിക്കുന്ന് പ്രവാസി കുടുംബ സ്‌നേഹ സംഗമം നടത്തി. ദുബൈയിലെ അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുടുംബ സ്‌നേഹ സംഗമത്തില്‍ യു എ ഇ, ഒമാന്‍, സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ പങ്കെടുത്തു. നാട്ടുകാരെ എല്ലാവരെയും ഒരേ വേദിയില്‍ അണിനിരത്തി പരസ്പരം സ്‌നേഹവും സന്തോഷവും കൈമാറാനും ഒത്തുരുമിച്ച് നാടിന്റെ പുരോഗതിക്കും ഐക്യത്തിനും ഊന്നല്‍ നല്‍കാനും ഉദ്ദേശിച്ചു കൊണ്ടാണ് സ്‌നേഹ സംഗമം സംഘടിപ്പിച്ചത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പല മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് അരങ്ങേറി. അസ്ലം ഖാസിയുടെ ഖുര്‍ആന്‍ പാരായണത്തിലൂടെ പരിപാടിക്ക് തുടക്കം കുറിച്ചു. മഹ് മൂദ് ബങ്കര, സമീര്‍ ബി കെ, റാഫി ഫില്ലി, കൊളങ്കര അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ബാസ് കൊളങ്കര, ഇബ്രാഹിം തൈവളപ്പ്, അന്‍വര്‍ നെല്ലിക്കുന്ന് എന്നിവരെ നെല്ലിക്കുന്ന് കൂട്ടായ്മയുടെ അവാര്‍ഡും ഷാളും അണിയിച്ച് ആദരിച്ചു.

ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് അബ്ബാസ് കൊളങ്കര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദുബൈ എമിഗ്രേഷന്‍ ഓഫീസറായ മുഹമ്മദ് മഹ്റൂനി യോഗം ഉദ്ഘാടനം ചെയ്തു. മഹ് മൂദ് ബങ്കര, സമീര്‍ ബി കെ, റാഫി ഫില്ലി, കൊളങ്കര അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ബാസ് കൊളങ്കര, ഇബ്രാഹിം തൈവളപ്പ്, അന്‍വര്‍ നെല്ലിക്കുന്ന്, സാബിര്‍ എ എം ടി, കുഞ്ഞാമു തൈവളപ്പ്, നസീര്‍ ഗണേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ നങ്ങാറത്ത് സ്വാഗതവും തസ്‌ലീം ബെല്‍കാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, UAE Nellikkunnu Pravasi meet conducted
  < !- START disable copy paste -->

Post a Comment