കാസര്‍കോട്:(my.kasargodvartha.com 09/02/2019) ട്രോമ കെയര്‍ കാസര്‍കോട് (ട്രാക്ക്) വളണ്ടിയര്‍ സംഗമവും റോഡ് സുരക്ഷാ വാരാചരണത്തിന്റെ സമാപനവും ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ഐപിഎഎസ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിസെ 10 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എസ് മനോജ് അധ്യക്ഷത വഹിച്ചു. ട്രാക്ക് ജില്ലാ സെക്രട്ടറി വി വേണുഗോപാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജയരാജന്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
റോഡ് സുരക്ഷയെ കുറിച്ച് അവബോധമുണ്ടാക്കാനും അപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്താന്‍ ശാസ്ത്രീയ പരിശീലനം നല്‍കി വളണ്ടിയര്‍മാരെ സജ്ജരാക്കാനുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് പിന്തുണയോടെ പൊതുജനപങ്കാളിത്തത്തോടെ ആരംഭിച്ച സംരംഭമാണ് ട്രോമകെയര്‍ കാസര്‍കോട് - ട്രാക്ക്.
ജോയിന്റ് ആര്‍ടിഒ പി രാജേഷ്, പരിയാരം മെഡിക്കല്‍ കോളജിലെ എ കെ വേണുഗോപാല്‍, ജേസീസ് പരിശീലകന്‍ വി വേണുഗോപാല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ എം വിജയന്‍ എംവിഐ സ്വഗതവും ട്രഷറര്‍ ടി വൈകുണ്ഠന്‍ എംവിഐ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Police,Track volunteer meet and road safety week marked