ഉദുമ: (my.kasargodvartha.com 21.02.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വി പി പി മുസ്തഫയ്‌ക്കെതിരെ കേസെടുത്ത് അദ്ദേഹം നടത്തിയ കൊലവിളി പ്രസംഗം കൊലയിലേക്ക് നയിക്കാന്‍ കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മുസ്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കര്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ പങ്ക് അന്വേഷിക്കണമെന്നും മക്കള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ ഈ ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണ വീടുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം കല്ലെറിഞ്ഞു എന്ന് പറയപ്പെടുന്ന സ്വന്തം പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതില്‍ ആവേശം കാണിച്ച ഉദുമ എംഎല്‍എയുടെ നടപടി അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, Kasargod, Uduma, Muslim League against K Kunhiraman MLA and VPP Musthafa