Join Whatsapp Group. Join now!

എടയാട്ടെ സുരേഷ് നിര്യാതനായി

മൂഡംബയല്‍ എടയാട്ടെ അമ്പാടി -ചിരുദ ദമ്പതികളുടെ മകന്‍ സുരേഷ് (45) നിര്യാതനായി. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കല്‍ Kerala, News, Obituary, Edayatt Suresh passes away
ബെണ്ടിച്ചാല്‍: (my.kasargodvartha.com 22.02.2019) മൂഡംബയല്‍ എടയാട്ടെ അമ്പാടി -ചിരുദ ദമ്പതികളുടെ മകന്‍ സുരേഷ് (45) നിര്യാതനായി. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ട 40 ലക്ഷം രൂപ സുരേഷ് സഹായ നിധി കമ്മിറ്റി സ്വരൂപിച്ച് വരവെയാണ് രോഗം മൂര്‍ച്ചിക്കുകയും സുരേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

ഓട്ടോറിക്ഷയായിരുന്നു സുരേഷിന്റെ ജീവിതമാര്‍ഗ്ഗം. ഭാര്യ: സീമ. മക്കള്‍: ദേവാങ്ക, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: സുഭാഷ് (ദുബൈ) പ്രേമ, സീമ, സവിത.




സുരേഷ് എടയാട്ടിന് ചുടുബാഷ്പങ്ങള്‍

അനുസ്മരണം/ എ. ബെണ്ടിച്ചാല്‍

മൂഡംബയല്‍ സ്‌കൂളില്‍ ഞാന്‍ പിഠിച്ചിട്ടില്ലെങ്കിലും മൂഡംവയല്‍ - എടയാട്ടുകാരും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നു കഴിഞ്ഞിരുന്നത്. മുന്‍ തലമുറകളില്‍പെട്ട എടയാട്ട് അമ്പു, വണ്ടി നാരായണന്‍, ബീഡി കണ്ണന്‍, ബീഡി ബാലന്‍, ചെരിക്കോട് നാരായണന്‍, ചേരിക്കോട് കുണ്ടന്‍, കോളോന്‍ മുഹമ്മദ്ച്ച, കോളോന്‍ അന്തായിഞ്ഞി, മഹ് മൂദ്, ചെരിക്കോട് അമ്പാടി അങ്ങിനെ മുന്‍ തലമുറകളില്‍പെട്ട എല്ലാവരും മണ്‍മറഞ്ഞു കഴിഞ്ഞു.

ഇപ്പോഴിതാ പിന്‍തലമുറയിലേക്ക് കൈ വച്ചിരിക്കുകയാണ് മരണം. അതിന്റെ തുടക്കം എന്നു തന്നെ ആണന്നു പറയാം സുരേഷ് എടയാട്ടിന്റെ മരണം. സുരേഷിനെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ എനിക്കറിയാം. ദുസ്വഭാവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ വളര്‍ന്ന സുരേഷിനെ ആദ്യം പിടി കൂടിയ അസുഖം ടി ബി ആയിരുന്നു. അതുപിന്നെ ആമ വാതത്തിലേക്ക് പരിണമിച്ചു. അതിനു വേണ്ടി ഒരു ആമയെ ഞാന്‍ സംഘടിപ്പിച്ച് കൊടുത്തിരുന്നു. അസുഖം ഭേദമായ മുറക്ക് വീണ്ടും ഓട്ടോറിക്ഷ ഓട്ടം തുടങ്ങുകയും ചെയ്തിരുന്നു. എവിടെ എന്നെ കണ്ടാലും പിന്‍ സീറ്റില്‍ എത്ര പേര്‍ ഉണ്ടായാലും മുന്‍ സീറ്റില്‍ അവന്റെ തൊട്ടടുത്ത് എന്നെ ഇരുത്തുമായിരുന്നു.

പിന്നീടാണ് സുരേഷനില്‍ വൃക്കരോഗം തുടക്കം കുറിച്ചത്. വൃക്ക മാറ്റിവെക്കല്‍ ഓപ്പറേഷനു വേണ്ടി വരുന്ന 40 ലക്ഷം രൂപ 'സുരേഷ് ചികിത്സ സഹായ നിധി'എന്ന പേരില്‍ നാട്ടുകാര്‍ സ്വരൂപിക്കുന്നതിനിടയിലാണ് രോഗം മൂര്‍ച്ചിക്കുകയും സുരേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Edayatt Suresh passes away
  < !- START disable copy paste -->

Post a Comment