Kerala

Gulf

Chalanam

Obituary

Video News

അഹ് മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡ് ടി ആര്‍ ശ്രീരാജിന് കൈമാറി

കാസര്‍കോട്: (my.kasargodvartha.com 20.02.2019) വാഹനാപകടത്തില്‍ മരണപ്പെട്ട എസ് എഫ് ഐ നേതാവ് അഹ് മദ് അഫ്‌സലിന്റെ സ്മരണയ്ക്കായി 'ഈ വാകമരച്ചോട്ടില്‍' ഫേസ്ബുക്ക് കൂട്ടായ്മ ഏര്‍പ്പെടുത്തിയ അഹ് മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡ് സാംസ്‌കാരിക പ്രവര്‍ത്തകനും നാടന്‍പാട്ട് കലാകാരനുമായ ടി ആര്‍ ശ്രീരാജിന് സമ്മാനിച്ചു.

പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററും അഫ്‌സലിന്റെ സഹോദരനുമായ ഹാഷിം ശ്രീരാജിന് കൈമാറി. അവാര്‍ഡ് തുക അഫ്‌സലിന്റെ പേരില്‍ ചെന്നിക്കരയില്‍ തുടങ്ങുന്ന വായനശാലയക്ക് കൈമാറി. കലാ-സാംസ്‌കാരിക-സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെയാണ് അഹ് മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡിനായി പരിഗണിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് അഫ്സല്‍ അനുസ്മരണം നടന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി വൈശാഖ്, നസറുദ്ദീന്‍ മലങ്കര, എസ് എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് വിനോദ് പനയാല്‍, പ്രജിത്ത് ഉലൂജി, ശിവന്‍ ചുരിക്കോട്, വിഷ്ണുപ്രസാദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജോബു കള്ളാര്‍ അധ്യക്ഷത വഹിച്ചു.. ജിതിന്‍ കുണ്ടംകുഴി സ്വാഗതവും ശ്രീനേഷ് ബാവിക്കര നന്ദിയും പറഞ്ഞു.

Keywords: Kerala, News, Ahmed Afsal Excellency award distributed
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive