Join Whatsapp Group. Join now!

ഓര്‍മ്മത്തണല്‍ ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ ഒത്തുചേരലായി

തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1981-82 ബാച്ചില്‍പ്പെട്ടവര്‍ 36 വര്‍ഷത്തിന് ശേഷം ഒത്തുകൂടിയപ്പോള്‍ ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ സൗഹൃദ വഴികളില്‍ തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1981-82 ബാച്ചില്‍പ്പെട്ടവര്‍ 36 വര്‍ഷത്തിന് ശേഷം ഒത്തുകൂടിയപ്പോള്‍ ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ സൗഹൃദ വഴികളില്‍ വീണ്ടും Kerala, News, Thalangara Muslim High school 1981-82 batch meet conducted
കാസര്‍കോട്: (my.kasargodvartha.com 07.01.2019) തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1981-82 ബാച്ചില്‍പ്പെട്ടവര്‍ 36 വര്‍ഷത്തിന് ശേഷം ഒത്തുകൂടിയപ്പോള്‍ ബാല്യ -കൗമാരങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ സൗഹൃദ വഴികളില്‍ വീണ്ടും ഒരു ഒത്തുചേരലായി. സ്‌കൂളിന്റെ പടിയിറങ്ങിയവരില്‍ പലരും നേരില്‍ കണ്ടപ്പോള്‍ അതൊരു മധുരമുള്ള അനുഭവങ്ങളായി. ഇത്തരം ഒത്തുകൂടല്‍ സൗഹൃദത്തിനുള്ള വഴി തുറക്കലാണെന്ന് മാന്യ വിന്‍ ടെച്ചില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.

തന്റെ പത്‌നി സഹപാഠിയായതിനാലും ഇത്തരം സൗഹൃദ കൂട്ടായ്മയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടുമാണ് തിരക്കുകളൊക്കെ മാറ്റി ഇവിടെ എത്തിയതെന്ന് നിറഞ്ഞ സദസിന് മുമ്പില്‍ എം എല്‍ എ പറഞ്ഞപ്പോള്‍ നിര്‍ത്താതെയുള്ള കയ്യടിയായിരുന്നു. ചടങ്ങില്‍ ഓര്‍മ്മ തണല്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ലുഖ്കാനുല്‍ ഹക്കീം തളങ്കരയുടെ സൗഹൃദ സന്ദേശം വായിച്ചു. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ അഷ്‌റഫ് താനൂര്‍ മുഖ്യാതിഥിയായി.

ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. ഇടയ്ക്കാലത്ത് മണ്‍മറഞ്ഞ സഹപാഠികളെ അനുസ്മരിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. അബ്ദുല്‍ ഹക്കീം ഹനീഫ ഖിറാഅത്ത് നടത്തി. സഹപാഠിയും മാപ്പിളപ്പാട്ട് രചയിതാവുമായ ഷുക്കൂര്‍ ഉടുമ്പുന്തല രചിച്ച സംഗീതം പകര്‍ന്ന ഓര്‍മ്മ തണലോരത്ത് എന്ന ഗാനം ജഹീല റിയാസ് പാടി. തുടര്‍ന്ന് ഹാഷിം സേട്ട് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച ഒപ്പന ചടങ്ങിന് കൊഴുപ്പേകി. ശ്രീലക്ഷ്മി പ്രേമന്‍ മലയാള കവിത ചൊല്ലി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി സ്വര്‍ണ മോതിരവും മൊബൈല്‍ ഫോണും സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത സുഹറ യഹ് യ തളങ്കര നടത്തിയ ലക്കി ഡിപ്പില്‍ മുഹ്‌സിന ഷബീര്‍, ഫുലു വിജയികളായി.

ബലൂണ്‍ പൊട്ടിക്കല്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തില്‍ സിജാന്‍ റാഫി, ഷാബി ഹമീദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും പെണ്‍കുട്ടികളില്‍ സാനിയ സമീമ ഒന്നും സുനി മുസ്തഫ രണ്ടും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികള്‍ക്കായി നടത്തിയ മ്യൂസിക് ചെയര്‍ മത്സരത്തില്‍ ഹിബ മജീദ് ഒന്നും റാനിയ റഫീഖ് രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ മിഠായി പെറുക്കല്‍ മത്സരത്തില്‍ ഷഫാഫുദ്ദീന്‍ ഒന്നും ലിയാന, കൈസര്‍, നജാ ഫാത്വിമ എന്നിവര്‍ രണ്ടാം സ്ഥാനങ്ങള്‍ പങ്കിട്ടു. ഷാഫി തെരുവത്ത്, ജുമൈല ചിക്കു ജപ്പാന്‍, സുഹറ, സാദിഖ് ശമ്മ, മുനീര്‍ ഖാസിലൈന്‍, ഹാഷിം സേട്ട്, ആഇശ മഷ് രിഫ, ഫാത്തിമ സജല, ഹലീമ സലാം എന്നിവര്‍ മാപ്പിളപ്പാട്ടും സമീര്‍ കാസനോവ, ഹക്കീം, മുഹമ്മദ് ഷിബിന്‍, സാനിയ എന്നിവര്‍ പഴയ കാല ഹിന്ദി ഗാനങ്ങളും ആലപിച്ചു.

പ്രത്യേകമായി നടത്തിയ മത്സരത്തില്‍ ആയിഷ നൂറുദ്ദീന്‍ സമ്മാനര്‍ഹയായി. എ കെ മുസ്തഫയുടെ 82 ലെജന്‍സും റാഫിയുടെ നേതൃത്വത്തിലുള്ള സെവന്‍ സ്റ്റാര്‍ 82 വും തമ്മില്‍ ഏറ്റുമുട്ടിയ ഫുട്‌ബോള്‍ മത്സരം സമനിലയിലായെങ്കിലും പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ ഇന്നും കരുത്തരാണെന്ന് അറിയിച്ചു. അഷ്‌റഫ് പവറ്റ്, കെ എച്ച് അഷ്‌റഫ്, സലാം കുന്നില്‍, സലാം കെ അഹ് മദ്, ഹനീഫ പളളിക്കാല്‍, കെ.എസ് ജമാല്‍, അഷ്‌റഫ് ക്യൂന്‍സ്, ടി.കെ നൂറുദ്ദീന്‍, സാദിഖ് ഷമ്മ, ഹംസ, എം ആര്‍ റഫീഖ്, കെ കെ ഹസൈനാര്‍, ഹനീഫ സ്‌കൗട്ട്, സലാം മാന്യ, മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, കാറു, മൊയ്തു ഖാസിലൈന്‍, മൊയ്തു പള്ളിക്കാല്‍, അബ്ദുര്‍ റഹീം മുഹ്‌സിന്‍ കല്ലങ്കൈ, ഖാദര്‍, സമദ്, പി അഷ്‌റഫ്, മജീദ്, ഹനീഫ മഗ്ട, കെ എ അബ്ദുര്‍ റഹ് മാന്‍, ഷംസുദ്ദീന്‍ പ്രസംഗിച്ചു. ഗള്‍ഫ് വ്യവസായികളായ മൊയ്‌നുദ്ദീന്‍ കെ കെ പുറം, മജീദ് കോളിയാട് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി കെ സത്താര്‍ സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thalangara Muslim High school 1981-82 batch meet conducted
  < !- START disable copy paste -->

Post a Comment