കാസര്‍കോട്: (my.kasargodvartha.com 04.01.2019) ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് കലാപമുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചന ജനം തിരിച്ചറിയണമെന്ന് എസ് ഐ ഒ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആചാര സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങളായി വഴിതിരിച്ചുവിട്ടു കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പദ്ധതിയാണ് ബി ജെ പിയും ആര്‍ എസ് എസും ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയിലുടനീളം സംഘ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ വര്‍ഗീയ കലാപം നടത്താനുള്ള ആസൂത്രിത ശ്രമമാണ്. കാവി ഭീകരര്‍ നടത്തുന്ന പ്രകോപനങ്ങളില്‍ സംയമനം കൈവിടാതെ നിലകൊള്ളണമെന്ന് അധ്യക്ഷത വഹിച്ച എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ നാഫിഹ് ആഹ്വാനം ചെയ്തു. സംഘ് ഭീകരതയെ ചെറുത്തു തോല്‍പ്പിച്ച് നാട്ടില്‍ സമാധാനന്തരീക്ഷം സ്ഥാപിക്കുന്നതിന് ജനങ്ങള്‍ ഒറ്റക്കെട്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി റാസിഖ് മഞ്ചേശ്വര്‍, ജോയിന്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുസവ്വിര്‍, തബ്ഷീര്‍ കമ്പാര്‍, ഷഹ്ബാസ് കോളിയാട്ട് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SIO against Sanghparivar
< !- START disable copy paste -->