Join Whatsapp Group. Join now!

ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും തൊഴിലാളികള്‍ക്കും പോലീസ് സുരക്ഷ ഉറപ്പ് വരുത്തണം: എസ് ഡി ടി യു

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും തൊഴിലാളികള്‍ക്കും Kerala, News, SDPI demands to set Security for Shops and vehicles on Harthal Day
കാസര്‍കോട്: (my.kasargodvartha.com 02.01.2019) ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും തൊഴിലാളികള്‍ക്കും പോലീസ് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എസ് ഡി ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ പ്രഖ്യാപനം ജനദ്രോഹമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ബി ജെ പിയുടേത് ഉള്‍പ്പെടെ നിരവധി ഹര്‍ത്താലുകളാണുണ്ടായത്. ഹര്‍ത്താല്‍ കാരണം ജനം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനിയും ദുരിതങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടരുത്. ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ നിന്നും സംഘടനകള്‍ പിന്മാറണം. നഗരങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്കും പോലീസ് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എസ് ഡി ടി യു ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം, സെക്രട്ടറി സാലി നെല്ലിക്കുന്ന്, ട്രഷറര്‍ സിദ്ദീഖ് കാസൂ, വൈസ് പ്രസിഡന്റ് ഫൈസല്‍ കോളിയടുക്കം എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI demands to set Security for Shops and vehicles on Harthal Day
  < !- START disable copy paste -->

Post a Comment