Join Whatsapp Group. Join now!

പാവൂര്‍ ബാചളിഗെ സ്‌നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷികം 26ന്

മഞ്ചേശ്വരം പാവൂര്‍ ബാചളിഗെ സ്‌നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷികവും വനിതകള്‍ക്കായുള്ള മാനസിക- സാമൂഹ്യ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും 26ന് Kerala, News, Pavoor Snehalaya Charitable trust 10th anniversary on 26th
കാസര്‍കോട്: (my.kasargodvartha.com 22.01.2019) മഞ്ചേശ്വരം പാവൂര്‍ ബാചളിഗെ സ്‌നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷികവും വനിതകള്‍ക്കായുള്ള മാനസിക- സാമൂഹ്യ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനവും 26ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് മംഗളൂരു ബിഷപ്പ് റവ. ഡോ. പീറ്റര്‍ പോള്‍ സാല്‍ദാഞ്ഞ ആശിര്‍വാദം നടത്തും. വനിതകളുടെ ബ്ലോക്ക് ബറേലി ബിഷപ്പ് റവ. ഡോ. ഇഗ്‌നേഷ്യസ് ഡിസൂസ ആശീര്‍വദിക്കും. കന്യാമറിയത്തിന്റെ ഗ്രോട്ടോ റവ. ഫാദര്‍ ജോസഫ് ഡോള്‍ഫി പയസ് അനാഛാദനം ചെയ്യും. സുവനീര്‍ പ്രകാശനം ഫാദര്‍ സെബാസ്റ്റിയന്‍ ചാലക്കപ്പള്ളി നിര്‍വഹിക്കും.

രാവിലെ 10.45ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ സുധീര്‍കുമാര്‍ ഷെട്ടി വനിതകള്‍ക്കായുള്ള മാനസിക- സാമൂഹ്യ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യും. യേനപ്പോയ സര്‍വകലാശാല ചാന്‍സിലര്‍ അബ്ദുല്ലക്കുഞ്ഞി സ്‌നേഹാലയ ഭക്ഷണശാല ഉദ്ഘാടനം ചെയ്യും. പ്രായമേറിയ വനിതകള്‍ക്കായുള്ള കെട്ടിടം ഐഷാല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌നേഹാലയ സ്ഥാപകന്‍ ജോസഫ് ക്രാസ്റ്റ, ജിയോ അഗാര്‍, രാജു സ്റ്റീഫന്‍ ഡിസൂസ, വിനോദ്, നവീന്‍ ഡിസൂസ എന്നിവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pavoor Snehalaya Charitable trust 10th anniversary on 26th
  < !- START disable copy paste -->

Post a Comment