കാസര്‍കോട്: (my.kasargodvartha.com 08.01.2019) ജനുവരി മൂന്നാം തീയ്യതി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിച്ചതും, അടച്ചിട്ടതുമായ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തത്. ഈ സംഭവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ വിളിച്ച് ചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഒരു പ്രതിനിധിയെയും ക്ഷണിക്കാതിരുന്നതില്‍ സംഘടന പ്രതിഷേധിച്ചു.
ഉപജീവനത്തിന് വേണ്ടി കച്ചവടം തൊഴിലായി സ്വീകരിക്കുകയും അതുവഴി നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും, ഉപഭോക്താക്കളില്‍ നിന്നും നികുതി പിരിച്ച് പ്രതിഫലം കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലേക്ക് അടക്കുകയും ചെയ്യുന്ന വ്യാപാരികളെ അകാരണമായി ഹര്‍ത്താലിന്റെ മറവില്‍ അക്രമിച്ച സംഭവത്തില്‍ അക്രമത്തിന് ഇരയായ വ്യാപാരികളുടെ അഭിപ്രായം അറിയാന്‍ അവസരം നല്‍കാത്ത സമാധാന കമ്മിറ്റിയോഗം ഒരു പതിവ് പരിപാടി എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
ജില്ലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍ നിന്നും ഈടാക്കാനും വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും ജില്ല ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍ തടയാന്‍ ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ കൊണ്ടുവരണമെന്നും, ഹര്‍ത്താല്‍ ദിനത്തില്‍ നടത്തുന്ന അക്രമാശക്തമായ പ്രകടനങ്ങളെ പോലീസ് കാണികളായി കാണുന്നതിന് പകരം അത്തരത്തിലുള്ള പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള സേനാ ബലം പോലീസിന് നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Merchants Association office bearers were not invited to meeting; Protest
< !- START disable copy paste -->