Join Whatsapp Group. Join now!

അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു

വൃക്കരോഗങ്ങള്‍ മൂലം തുടര്‍ച്ചയായി ഡയാലിസിസിന് വിധേയരാവേണ്ടിവരുന്ന ആളുകളുടെ സഹായത്തിനായി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ച അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ Kerala, News, Athijeevanam Charitable Society logo released
(my.kasargodvartha.com 01.02.2019) വൃക്കരോഗങ്ങള്‍ മൂലം തുടര്‍ച്ചയായി ഡയാലിസിസിന് വിധേയരാവേണ്ടിവരുന്ന ആളുകളുടെ സഹായത്തിനായി കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ച അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വെച്ച് സാഹിത്യകാരന്‍ പി വി കെ പനയാല്‍, വൈസ് ചെയര്‍മാന്‍ കെ വി കുമാരന്‍ മാസ്റ്റര്‍ക്ക് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

ഫ്രാക്ക് ഓഫീസിലാണ് സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നത്. രണ്ടുമാസമായി സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നു. ഡയാലിസിസ് ചെയ്തുവരുന്ന വൃക്കരോഗികളുടെ ചികിത്സയ്ക്കും അവരുടെ ക്ഷേമകാര്യങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ കൂടി ഉള്‍പ്പെടുന്നതാണ് സൊസൈറ്റിയുടെ അംഗങ്ങളും നേതൃത്വവും.

കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പാല്‍ പ്രൊഫ. വി. ഗോപിനാഥന്‍ (ചെയര്‍മാന്‍), റിട്ട. എ.ഇ.ഒ. കെ.വി. കുമാരന്‍, ജി.ബി. വത്സന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കാസര്‍കോട് ജി.യു.പി. എസ് അധ്യാപകന്‍ പി.ടി ബെന്നി (ജനറല്‍ സെക്രട്ടറി), കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണിജോസഫ് (ട്രഷറര്‍), ടി.എ ഷാഫി (പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട്), രാഘവന്‍ കരുവാക്കോട്, ഭരതന്‍ പള്ളഞ്ചി തുടങ്ങിയവരാണ് സൊസൈറ്റിക്ക് നേതൃത്വം നല്‍കുന്നത്.

സൊസൈറ്റിയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8089886116, 9447323555, 9387034729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Athijeevanam Charitable Society logo released
  < !- START disable copy paste -->

Post a Comment