ഉദുമ:(my.kasargodvartha.com 03/12/2018) ലോക ഭിന്നശേഷി ദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മുട്ടി സ്‌നേഹ സമ്മാനമായി നല്‍കിയ 10 വീല്‍ ചെയറുകള്‍ ജില്ല കലക്ടര്‍ ഡോ. സജിത്ത് ബാബു ഐഎഎസ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസും ഒരുമ സാംസ്‌കാരിക സമിതി മേല്‍പറമ്പയും നല്‍കിയ സൗഹൃദ കിറ്റ് വിതരണവും യോഗത്തില്‍ വെച്ചു ജില്ല കളക്ടര്‍ നിര്‍വഹിച്ചു.
പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ സന്തോഷ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അക്കര ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഉദുമ, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി, ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍, കെ പി ഗഫൂര്‍ ദേളി, ഹസ്സന്‍ കുട്ടി അച്ചുമായ, ബഷീര്‍ കുന്നരിയത്ത്, റഹ് മാന്‍ ദേളി, വിജയലക്ഷ്മി, ഉഷ, സതീശന്‍, റിയാസ് അമലടുക്കം, മുഹമ്മദ് യാസിര്‍ അക്കര, സലിം പൊന്നാമത് ഗ്രീന്‍ വുഡ്‌സ്, പാലിയേറ്റീവ് ജില്ല കോര്‍ഡിനേറ്റര്‍ ഷിജി എന്നിവര്‍ സംസാരിച്ചു.
Keywords: News, Kerala, Uduma, Wheel chairs distributed