Join Whatsapp Group. Join now!

യു.എ.ഇ കാസര്‍കോട് പള്ളം കുടുംബ സംഗമം അവിസ്മരണീയമായി

യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ കീഴില്‍ സംഘടിപ്പിച്ച കാസര്‍കോട് പള്ളം നിവാസികളുടെ കുടുംബ സംഗമം നവ്യാനുഭവമായി. യു.എ.ഇയുടെ പല ഭാഗങ്ങളിലുള്ള Gulf, News, UAE Kasaragod Pallam Family meet conducted
ദുബൈ: (my.kasargodvartha.com 18.12.2018) യു.എ.ഇ കാസര്‍കോട് പള്ളം മുസ്ലിം ജമാഅത്തിന്റെ കീഴില്‍ സംഘടിപ്പിച്ച കാസര്‍കോട് പള്ളം നിവാസികളുടെ കുടുംബ സംഗമം നവ്യാനുഭവമായി. യു.എ.ഇയുടെ പല ഭാഗങ്ങളിലുള്ള പള്ളം നിവാസികള്‍ ദുബൈ മുഷ് രിഫ് പാര്‍ക്കില്‍ ഒത്തു ചേര്‍ന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം കലാ- കായിക പരിപാടികളും വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

പാര്‍ക്കില്‍ വെച്ച് തന്നെ തത്സമയം പലതരം നാടന്‍ പലഹാരങ്ങള്‍ തയ്യാറാക്കിയതും കാസര്‍കോട്ടെ പ്രശസ്തമായ പള്ളം ചറുമുറു അതേപടി പാര്‍ക്കില്‍ ഒരുക്കിയതും നാടിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ഇടയായി. കടുംബാംഗങ്ങള്‍ തയ്യാറാക്കിയ വൈവിധ്യമായ മധുരപലാഹാരങ്ങള്‍ പരിപാടിയുടെ കൊഴുപ്പ് കൂട്ടി. പ്രവാസ ലോകത്തെ ഇത്തരം ഒത്തുചേരല്‍ നാട്ടുകാരുടെ ഇടയില്‍ പുത്തനുണര്‍വ് പകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ സംഗമം രാത്രി 11 മണി വരെ നീണ്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, UAE Kasaragod Pallam Family meet conducted
  < !- START disable copy paste -->

Post a Comment