കാസര്‍കോട്:(my.kasargodvartha.com 03/12/2018) നെഹ്‌റു യുവകേന്ദ്രയുടെയും പി നാരായണന്‍ നായര്‍ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ 18നും 29നും ഇടയില്‍ പ്രായമുള്ള മുപ്പതോളം യുവതി യുവാക്കള്‍ക്ക് മൂന്നുമാസം നീണ്ടു നില്‍ക്കുന്ന സൗജന്യ തയ്യല്‍ പരിശീലന ക്ലാസ്സ് ആരംഭിച്ചു. ചെമ്മനാട് അണിഞ്ഞ അങ്കണത്തില്‍ നടന്ന പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
ജാതിമതഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി നാടിന്റെ യശസ്സു വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. എന്‍വൈകെ പ്രോഗ്രാം ഓഫീസര്‍ ഷാഫി സലീം, നവീന്‍ രാജ് ടി, വായനശാല സെക്രട്ടറി ടി ശശിധരന്‍, എം അച്യുതന്‍, സി മണികണ്ഠന്‍, ബാബുരാജ്, തയ്യല്‍ ടീച്ചര്‍ തങ്കമണി, ടി ഉണ്ണികൃഷ്ണന്‍ മാഷ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ജാതിമതഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വഴി നാടിന്റെ യശസ്സു വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് കല്ലട്ര അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. എന്‍വൈകെ പ്രോഗ്രാം ഓഫീസര്‍ ഷാഫി സലീം, നവീന്‍ രാജ് ടി, വായനശാല സെക്രട്ടറി ടി ശശിധരന്‍, എം അച്യുതന്‍, സി മണികണ്ഠന്‍, ബാബുരാജ്, തയ്യല്‍ ടീച്ചര്‍ തങ്കമണി, ടി ഉണ്ണികൃഷ്ണന്‍ മാഷ് എന്നിവര്‍ സംസാരിച്ചു.
Keywords: News, Kerala, Inauguration, Tailor Training Class started