Join Whatsapp Group. Join now!

വിദ്യാര്‍ത്ഥി ഫെസ്റ്റ് സംഘടിപ്പിച്ചു

തെരുവത്ത് ഹാശിം സ്ട്രീറ്റ് രിഫാഇ പള്ളി കമ്മിറ്റിയുടെയും അബ്ദുല്ല മെമ്മോറിയല്‍ രിഫായി ഹയര്‍സെക്കന്‍ഡറി മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തിന്റെ Kerala, News, Student fest conducted
തളങ്കര: (my.kasargodvartha.com 05.12.2018) തെരുവത്ത് ഹാശിം സ്ട്രീറ്റ് രിഫാഇ പള്ളി കമ്മിറ്റിയുടെയും അബ്ദുല്ല മെമ്മോറിയല്‍ രിഫായി ഹയര്‍സെക്കന്‍ഡറി മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കുമായി
'വിദ്യാര്‍ത്ഥി ഫെസ്റ്റ് 2018' എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അനീസുല്‍ കാസിമി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ അങ്കാര്‍ അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക് ഡോ. ടി. എ. മഹ് മൂദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം ബി ബി എസ് പാസായ മദ്രസാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. മഅ്റൂഫ്, വിവിധ മേഖലകളില്‍ മികച്ച സേവനം നടത്തിയ ഇംറാന്‍ ബായിക്കര, നംഷാദ്, ഷംസീര്‍ എന്നിവരെ അനുമോദിച്ചു. കബീര്‍ ഹൊന്നമൂല സ്വാഗതവും അബ്ദുല്‍ ഖാദര്‍ തെരുവത്ത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ടി ഇ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മദ്രസ സദര്‍ മുഅല്ലിം എ പി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, മദ്രസ ഉസ്താദുമാരായ എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ കരീം, അഹ്മദ് കുട്ടി അഹ്‌സനി, ഡോ. മഅ്റൂഫ്, അമാനുള്ള അങ്കാര്‍, അഷ്റഫ് പ്രിന്‍സസ്, എം. മുഹമ്മദ് കുഞ്ഞി, മജീദ് ഹോട്ടല്‍, നുഅ്ാന്‍, അന്‍സബ്, ഹഫീസ്, മുസമ്മില്‍, അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം ടി എ ഷാഫി നിര്‍വ്വഹിച്ചു. മികച്ച സേവനം നടത്തുന്ന അബ്ദുല്‍ ഖാദറിനെ ഇതോടൊപ്പം അനുമോദിച്ചു.

ദഫ് മുട്ട്, ബുര്‍ദ മജ്ലിസ് എന്നിവയുടെ പ്രദര്‍ശനവുമുണ്ടായി. ടി ഇ മുക്താര്‍ സ്വാഗതവും ടി എം അഷ്റഫ് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Student fest conducted
  < !- START disable copy paste -->

Post a Comment