Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ ആഗോള സമാധാന സന്ദേശ വാഹകരാകണം: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

വിദ്യാര്‍ത്ഥി സമൂഹം ആഗോള സന്ദേശ വാഹകരാകണമെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന കണ്ണിയത്ത് Kerala, News, Prof. K Alikkutty Musliyar on Students
ബദിയടുക്ക: (my.kasargodvartha.com 15.12.2018) വിദ്യാര്‍ത്ഥി സമൂഹം ആഗോള സന്ദേശ വാഹകരാകണമെന്ന് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ടു നേര്‍ച്ച, മതപ്രതഭാഷണ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതു ഭാഗത്ത് പോകാനും പ്രവര്‍ത്തിക്കാനും സജ്ജരായിട്ടായിരിക്കണം വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്ന് വരേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തി. പ്രമുഖ പ്രഭാഷകന്‍ എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ ദാരിമി പൊവ്വല്‍ സ്വാഗതം പറഞ്ഞു. യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ഫസലു റഹ് മാന്‍ ദാരിമി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം ഹാജി കുണിയ, ചെര്‍ക്കളം അഹ് മദ് മൗലവി, ഖലീല്‍ ഹുദവി, ഹസൈനാര്‍ ഫൈസി, അലി ഫൈസി ചിത്താരി, മുഹമ്മദ് ഫൈസി കജെ, കല്ലട്ര മാഹിന്‍ ഹാജി, ഇബ്രാഹിം മദക്കം, കരീം ഹാജി സിറ്റിഗോള്‍ഡ്, സി എ അബൂബക്കര്‍ ബദിയടുക്ക, മൊയ്തു പെര്‍ള, അബ്ദുല്ല ഫൈസി, അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഫൈസി, മൂസ ഹാജി ചേരൂര്‍, ലത്തീഫ് മൗലവി ചെര്‍ക്കള, റഷീദ് മാസ്റ്റര്‍, മൂസ ഹാജി, സുബൈര്‍ ഫൈസി അങ്കോല, കോട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി, കുഞ്ഞബ്ദുല്ല ഹാജി കുണിയ, ജലീല്‍ കടവത്ത്, മുഹമ്മദ് ദാരിമി, അന്‍വര്‍ ഓസോന്‍, അബ്ദുര്‍ റസാഖ് പെര്‍ള, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഷരീഫ് പള്ളത്തടുക്ക, മുനീഫ് ബദിയടുക്ക, ഷാഫി കുണിയ തുടങ്ങി പല നേതാക്കളും സംബന്ധിച്ചു. എം എസ് മൊയ്തു ഗോളിയടുക്ക നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Prof. K Alikkutty Musliyar on Students
  < !- START disable copy paste -->

Post a Comment