Join Whatsapp Group. Join now!

കെ എം അഹ് മദ് സ്മാരക മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് കെ എം അഹ് മദിന്റെ സ്മരണയ്ക്കായി പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ മാധ്യമ Kerala, News, Kasaragod, Kasaragod Press Club, KM Ahmed memorial award distributed
കാസര്‍കോട: (www.kasargodvartha.com 17.12.2018) കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് കെ എം അഹ് മദിന്റെ സ്മരണയ്ക്കായി പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് കെ ആര്‍ ഗോപീകൃഷ്ണന് സമ്മാനിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് സി വി ബാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പുരസ്‌കാര തുകയും കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു ഫലകവും നല്‍കി. കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷനായി.

പ്രസ്‌ക്ലബ് സെക്രട്ടറി ഒ വി സുരേഷ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. നഗരസഭ അധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം, കാര്‍ട്ടൂണിസ്റ്റ് കെ എ ഗഫൂര്‍, ടി ഇ അബ്ദുല്ല, അഷ്‌റഫലി ചേരങ്കൈ, മുജീബ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഗോപീകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. കാസര്‍കോട് സാഹിത്യ വേദിയുമായി സഹകരിച്ചായിരുന്നു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി സ്വാഗതവും വൈസ് പ്രസിഡന്റ് ഷഫീഖ് നസറുല്ല നന്ദിയും പറഞ്ഞു.
 Kerala, News, Kasaragod, Kasaragod Press Club, KM Ahmed memorial award distributed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kasaragod Press Club, KM Ahmed memorial award distributed

Post a Comment