Join Whatsapp Group. Join now!

'കിംഗ് കാനോത്ത്' സമൂഹ വിവാഹം: ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു ലോഗോ പ്രകാശനം ചെയ്തു

എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് എരിയപ്പാടിയില്‍ നടക്കുന്ന 'കിംഗ് കാനോത്ത്' സമൂഹ വിവാഹത്തിന്റെ ലോഗോ പ്രകാശനം ചെKerala, News, Social Wedding, King Kanoth, Kingstar Arts & Sports Club, Eriyapady, Kasargod, Club, Charity, Logo, King Kanoth Logo released by dist. collector Dr. D Sajith Babu
കാസര്‍കോട്: (my.kasargodvartha.com 04.12.2018) എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് എരിയപ്പാടിയില്‍ നടക്കുന്ന 'കിംഗ് കാനോത്ത്' സമൂഹ വിവാഹത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച ഉച്ചയക്ക് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ വൈ എയ്ക്ക് കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി വൈ എ, ട്രഷറര്‍ ബദ്‌റുദ്ദീന്‍ കരോടി, ഫിനാന്‍സ് കണ്‍ട്രോളര്‍ അബ്ദുല്‍ ഖാദര്‍ പി എ, മുന്‍ ജിസിസി ഉപദേശക സമിതി അംഗം എസ് അഷ്‌റഫ്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സുദര്‍ശനന്‍, മുഹമ്മദ് ഇ എ, അബ്ദുര്‍ റഹ് മാന്‍ പാടി, ജോയിന്റ് സെക്രട്ടറിമാരായ സാബിത്ത് എരിയപ്പാടി, അസ്‌കര്‍ എസ് എ, ജിസിസി വൈസ് പ്രസിഡന്റ് ഇബ്രാഹിം, ജിസിസി ജോയിന്റ് സെക്രട്ടറി നിസാര്‍ മുഡൂര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫായിസ്, ഹനീഫ എരിയപ്പാടി, സനാഫ്, ജിസിസി അംഗങ്ങളായ തസ് രീഫ്, മഷൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രശസ്ത ഖലിഗ്രാഫി ആര്‍ടിസ്റ്റ് ഖലീലുല്ലാഹ് ചെംനാട് ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.



Keywords: Kerala, News, Social Wedding, King Kanoth, Kingstar Arts & Sports Club, Eriyapady, Kasargod, Club, Charity, Logo, King Kanoth Logo released by dist. collector Dr. D Sajith Babu.

Post a Comment