Join Whatsapp Group. Join now!

തമ്മീസ് ചലഞ്ച്: സൈക്കിള്‍ വിതരണം ചെയ്തു

പ്രഭാത നമസ്‌കാരത്തില്‍ ജമാഅത്തായി നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയ കുട്ടികള്‍ക്ക് നല്‍കുന്ന സൈക്കിളുകളുടെ വിതരണോദ്ഘാടനം Cycle, News, Kerala, Kalanad, Haddad Juma Masjid, Busthanul Uloom Madrasa, Subh Namaz, Cycles distributed
കളനാട്: (my.kasargodvartha.com 03.12.2018) പ്രഭാത നമസ്‌കാരത്തില്‍ ജമാഅത്തായി നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയ കുട്ടികള്‍ക്ക് നല്‍കുന്ന സൈക്കിളുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹദ്ദാദ് ജുമാ മസ്ജിദ് കമ്മറ്റിയും ബുസ്താനുല്‍ ഉലും മദ്‌റസ കമ്മറ്റിയും എസ്ബിവിയും ചേര്‍ന്ന് സെപ്റ്റംബര്‍ 12 മുതല്‍ നവംബര്‍ പത്ത് വരെ (മുഹറം ഒന്ന് മുതല്‍ റബീഹുല്‍ അവ്വല്‍ രണ്ട് വരെ) യാണ് 60 ദിവസം പ്രഭാത നിസ്‌ക്കാരത്തില്‍ ജമാഅത്തായി പങ്കെടുക്കുക എന്ന മത്സരം സംഘടിപ്പിച്ചത്. മൂന്നാം ക്ലാസിന് മുകളിലുള്ള കുട്ടികള്‍ക്ക് നടത്തിയ മത്സരത്തില്‍ 40 ഓളം കുട്ടികള്‍ മത്സരിക്കുകയും 19 പേര്‍ വിജയിക്കുകയും ചെയ്തു.
Cycle, News, Kerala, Kalanad, Haddad Juma Masjid, Busthanul Uloom Madrasa, Subh Namaz, Cycles distributed

ബുസ്താനുല്‍ ഉലൂം മദ്‌റസ എസ്ബിവി പ്രസിഡണ്ട് അമീന് നല്‍കിക്കൊണ്ട് ഹദ്ദാദ് ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ല മിഹ്‌റാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് അഹമ്മദ് മൗലവി വേങ്ങര, ജനറല്‍ സെക്രട്ടറി കരിം ഹദ്ദാദ്, ട്രഷറര്‍ അഹമ്മദ് മുത്തലിബ്, വൈസ് പ്രസിഡണ്ടുമാരായ അബ്ദുര്‍ റഹ് മാന്‍ (കുവൈത്ത്), മുഹമ്മദ്, സെക്രട്ടറി താജു ചൗതാഗല്ലി, ബുസ്താനുല്‍ ഉലൂം മദ്‌റസ സദര്‍ മുഅല്ലിം ജാബിര്‍ ഹുദവി, മദ്‌റസ ജനറല്‍ സെക്രട്ടറി മജീദ് ദാരിമി, യു എ ഇ ഉപദേഷ്ഠാവ് മൊയ്ദു ഹാജി മുത്തലിബ്, വൈസ് പ്രസിഡണ്ട് മുനീര്‍ കെ എം, കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് കാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല കോഴിത്തിടില്‍, ട്രഷറര്‍ യു കെ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് അബ്ദുല്ല മദ്രാസ്, കെ കെ മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമായ സാലിഹ് ഹദ്ദാദ്, ഷെരീഫ് മജിട്രേറ്റ്, ഖിദ്മത്തുല്‍ ഇസ് ലാം സംഘം യുഎഇ ട്രഷറര്‍ താജു ഹദ്ദാദ് എന്നിവര്‍ സംബന്ധിച്ചു.
Cycle, News, Kerala, Kalanad, Haddad Juma Masjid, Busthanul Uloom Madrasa, Subh Namaz, Cycles distributed

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cycle, News, Kerala, Kalanad, Haddad Juma Masjid, Busthanul Uloom Madrasa, Subh Namaz, Cycles distributed  

Post a Comment