കാസര്‍കോട്: (my.kasargodvartha.com 10.12.2018) തൃക്കണ്ണാട് -കീഴൂര്‍ ശ്രീധര്‍മ്മ ശാസ്താ സേവാ സംഘത്തിന്റെ പരിധിയില്‍പ്പെട്ട ചെമ്മനാട് ശ്രീ ധര്‍മ്മ ശാസ്താ ഭജന മന്ദിരത്തിന്റെ ആഴിപൂജ മഹോത്സവവും പുന:പ്രതിഷ്ഠയും 2018 ഡിസംബര്‍ 11,12,13, ചൊവ്വ, ബുധന്‍, വ്യാഴം തീയ്യതികളില്‍ വിവിധ പരിപാടികളോട് കൂടി നടക്കുമെന്ന് സംഘാടകകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 11 ന് രാവിലെ 11 മണിക്ക് കപ്പണയടുക്കം ശ്രീരാമ ഭജനമന്ദിരത്തില്‍ നിന്ന് വിവിധ ആഘോഷങ്ങളോട് കൂടി കലവറ നിറയ്ക്കല്‍. ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം. രാത്രി എട്ടു മണിക്ക് ഡോ. ആര്‍.സി.കരിപ്പത്ത് അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണവും 10 മണിക്ക് ഭജന മന്ദിര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. തുടര്‍ന്ന് നാടിന്റെ അഭിമാനങ്ങളായ ഭാവി വാഗ്ദാനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വിവിധ കലാപരിപാടികള്‍.
ഡിസംബര്‍ 12 ന് ബുധനാഴ്ച രാവിലെ ആറ് മണിക്ക് പ്രഭാകര ഗുരുസ്വാമിയുടെ കാര്‍മ്മീകത്വത്തില്‍ പുന:പ്രതിഷ്ഠ. 10 മണിക്ക് ഗുരുസംഗമവും വിവിധ ഭജന സംഘങ്ങളുടെ ഭജനാലാപനവും ഉച്ചയ്ക്ക് ഒരുമണി മുതല്‍ അന്നദാനം. രാത്രി 7.30 ന് തലക്ലായി ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലി എഴുന്നെള്ളത്ത്, 10.30 ന് പരപ്പ കനവ് നാടന്‍ കലാ നാട്ടറിവ് സംഘം അവതരിപ്പിക്കുന്ന പൊലിയാട്ടം. കൂടാതെ ഫ്‌ലവേര്‍സ് കോമഡി താരങ്ങളായ രതീഷ് കണ്ടടുക്കം, രാജേഷ് ചൈത്രം, ഗോപാല്‍ജി, കൈരളി മിന്നാമിനുങ്ങ് ഫെയിം സുരേഷ് പള്ളിപ്പുറവും ചേര്‍ന്നൊരുക്കുന്ന കലാപ്രകടനങ്ങള്‍. ഡിസംബര്‍ 13 ന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആഴിപൂജയും ആഴിയാട്ടവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഗംഗാധരന്‍ നായര്‍, മോഹനന്‍ പാലോത്ത്, രവീന്ദ്രന്‍ ഈക്കോട്, ദിവാകരന്‍ കോണത്തുമൂല, നമ്പ്യാര്‍ സ്വാമി, അരവിന്ദന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Chemnad Sreedharma Shastha Bhajana Mandiram fest on 11,12,13
< !- START disable copy paste -->