കാസര്‍കോട്: (my.kasargodvartha.com 06.12.2018) ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടിയില്‍ പ്രതിഷേധ ധര്‍ണനടത്തി. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് പുനര്‍ നിര്‍മിച്ചാലേ നീതി പുലരുകയുള്ളൂവെന്നും ബാബരി മസ്ജിദിന്റെ അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും പുരാവസ്തു ഗവേഷകരുടെ പുതിയ വെളിപ്പെടുത്തല്‍ സ്വാഗതാര്‍ഹമാണെന്നും പുനര്‍ നിര്‍മാണത്തിനായി ദേശീയ തലത്തില്‍ നടക്കുന്ന പ്രധിഷേധ പരിപാടികളില്‍ എല്ലാ മതേതര വാദികളും ഭാഗവാക്കാവണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മജീദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ സെക്രട്ടറി അന്‍സാര്‍ മഞ്ചേശ്വരം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ മച്ചംപാടി, സലീം ബൈദാല എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രെട്ടറി സകരിയ്യ ഉദ്യാവര്‍ സ്വാഗതവും നൗഫല്‍ മീഞ്ച നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Babari Day; SDPI protested
< !- START disable copy paste -->
Keywords: Kerala, News, Babari Day; SDPI protested
< !- START disable copy paste -->