Join Whatsapp Group. Join now!

യൂത്ത്‌ലീഗ് യുവജനയാത്ര; മഞ്ചേശ്വരത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 24ന് Kerala, News, Youth league Yuvajana Yathra; Reception committee office inaugurated
കാസര്‍കോട്: (my.kasargodvartha.com 13.11.2018) വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 24ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, സംഘാടക സമിതി ചെയര്‍മാനുമായ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുക്താര്‍ എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ഇടിയ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ മൂസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹാരിസ് പട്‌ള, അസീസ് കളത്തൂര്‍, റഹ് മാന്‍ ഗോള്‍ഡന്‍, പി.എച്ച് അബ്ദുല്‍ ഹമീദ്, കെ. റഹ് മത്തുല്ല, അസീസ് ഹാജി, അബ്ദുല്‍ മജീദ് ബി.എ, ഹുസൈന്‍ മച്ചമ്പാടി, ഇബ്രാഹിം കൊമ്പക്കുദി, മുസ്തഫ ഉദ്യാവര്‍, മൂസ തോക്ക, സുബൈര്‍ മാസ്റ്റര്‍, ഹാരിസ് പാവൂര്‍, പി വൈ ആസിഫ്, സിദ്ദീഖ് മഞ്ചേശ്വരം, റഹീം പള്ളം, ബി എം മുസ്തഫ, ഫാറൂഖ് ചെക്ക് പോസ്റ്റ്, അബ്ദുല്ല, യു.എ ഖാദര്‍, സിദ്ദീഖ്, മൊയ്തീന്‍ കുഞ്ഞി, പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
 
Keywords: Kerala, News, Youth league Yuvajana Yathra; Reception committee office inaugurated
  < !- START disable copy paste -->

Post a Comment