Join Whatsapp Group. Join now!

ഗസല്‍ പ്രവാസി പുരസ്‌ക്കാര വിതരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു

ഗസല്‍ പ്രവാസി പുരസ്‌ക്കാര വിതരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. ഗസല്‍ വാര്‍ത്ത വാരികയുടെ ഇരുപത്തി എട്ടാം വാര്‍ഷിക പരിപാടിയുടെ Gulf, News, Gazal Award, Ishal Night, Gazal award distribution and Ishal Night conducted.
ഷാര്‍ജ: (my.kasargodvartha.com 30.11.2018) ഗസല്‍ പ്രവാസി പുരസ്‌ക്കാര വിതരണവും ഇശല്‍ നൈറ്റും സംഘടിപ്പിച്ചു. ഗസല്‍ വാര്‍ത്ത വാരികയുടെ ഇരുപത്തി എട്ടാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഷാര്‍ജ ഹിറ റസ്‌റ്റോറന്റ് ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്. പരിപാടിയുടെ ഉദ്ഘാടനം റാഷിദ് ബിന്‍ അസ്ലം നിര്‍വ്വഹിച്ചു. അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു.

Gulf, News, Gazal Award, Ishal Night, Gazal award distribution and Ishal Night conducted.

യുവ വ്യവസായി യു കെ യൂസഫ് മുഖ്യാതിഥിയായി. ഡോ. എന്‍ എ മുഹമ്മദ് ബംഗളൂരു, ഡോ. പി എ ഇബ്രാഹിം ഹാജി, യഹ്യ്യ തളങ്കര, കെ ബാലകൃഷ്ണന്‍, ഹംസ മധൂര്‍, ഷരീഫ് ബാങ്കോട് ഷാര്‍ജ എന്നിവര്‍ക്ക് റാഷിദ് ബിന്‍ അസ്ലം പുരസ്‌ക്കാരം നല്‍കി ആദരിച്ചു. സി എല്‍ ഹമീദ് അതിഥികളെ പരിചയപ്പെടുത്തി. എന്‍ എ ഖാലിദ് പൊവ്വല്‍, റിയാസ് നായന്മാര്‍മൂല, നിയാസ് മേല്‍പറമ്പ്, ഹനീഫ് കടപ്പുറം, അബ്ദുല്ല ബല്ലാകടപ്പുറം, ഷാര്‍ജ, സാജിദ് തൊട്ടി ഷാര്‍ജ, ഇംതിയാസ് ചെര്‍ക്കള ഷാര്‍ജ തുടങ്ങിയവര്‍ പ്രസംഗിച്ചു. മസൂദ് ബോവിക്കാനം സ്വാഗതവും ഷംസു പെരിയ ഷാര്‍ജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഷാര്‍ജയിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും ഒരുക്കിയ കെ എല്‍ 14 ഇശല്‍ സന്ധ്യ അരങ്ങേറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Gazal Award, Ishal Night, Gazal award distribution and Ishal Night conducted.

Post a Comment