Join Whatsapp Group. Join now!

ഡീസലില്‍ മണ്ണെണ്ണ കലര്‍ത്തല്‍; പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് എസ്ഡിടിയു

പെട്രോള്‍ പമ്പുകളില്‍ മണ്ണെണ്ണ കലര്‍ന്ന ഡീസല്‍ വില്‍ക്കുന്നവെന്ന വ്യാപക പരാതി ഉയര്‍ന്നതോടെ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എസ് ഡി ടി യു Kerala, News, SDTU against Cheating of Petrol pumps
കാസര്‍കോട്: (my.kasargodvartha.com 05.10.2018) പെട്രോള്‍ പമ്പുകളില്‍ മണ്ണെണ്ണ കലര്‍ന്ന ഡീസല്‍ വില്‍ക്കുന്നവെന്ന വ്യാപക പരാതി ഉയര്‍ന്നതോടെ പമ്പുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എസ് ഡി ടി യു രംഗത്തെത്തി. കഴിഞ്ഞ ദിവസം ഉളിയത്തടുക്കയിലെ ഒരു പമ്പില്‍ നിന്നും മണ്ണെണ്ണ കലര്‍ത്തിയ ഡീസല്‍ നല്‍കിയെന്ന് കാണിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ കളക്ടര്‍ക്കും സപ്ലൈ ഓഫീസര്‍ക്കും  പരാതി നല്‍കിയിരുന്നു.

ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ പമ്പുകളിലും മിന്നല്‍ പരിശോധന നടത്താനുള്ള സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണമെന്ന് എസ്ഡിടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഷ്റഫ് കോളിയടുക്കം, സെക്രട്ടറി സിദ്ദീഖ് കസ്സു, വൈസ് പ്രസിഡന്റ് ഫൈസല്‍ കോളിയടുക്കം, കാസര്‍കോട് മേഖല പ്രസിഡന്റ് സാലി നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDTU against Cheating of Petrol pumps
  < !- START disable copy paste -->

Post a Comment