കുമ്പള: (my.kasargodvartha.com 19.10.2018) ഹര്‍ത്താലിന്റെ മറവില്‍ കുമ്പള ബദര്‍ ജുമാമസ്ജിദില്‍ ഒക്ടോബര്‍ 26 മുതല്‍ നടക്കുന്ന ഉറൂസിന്റെ കമ്മിറ്റി ഓഫീസ് അക്രമിച്ച് സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ സാമുദായിക കലാപം സൃഷ്ടിച്ച് കുമ്പളയെ കലാപഭൂമിയാക്കാന്‍ നടത്തിയ നീക്കം അത്യന്തം പ്രതിഷേധര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. സമാധാനപരമായി ഹര്‍ത്താല്‍ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്താന്‍ രഹസ്യമായി ഗുണ്ടാ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന ബി.ജെ.പി. നാടിന് ആപത്താണ്.
ഓഫീസ് ആക്രമ സമയത്ത് ഓഫീസില്‍ ഉണ്ടായവരുടേയും പള്ളി ഖത്തീബിന്റെയും ഇടപെടലും സമാധാനശ്രമവുമാണ് വലിയ ഒരു കലാപത്തില്‍ നിന്നും കുമ്പളയെ രക്ഷിച്ചത്. ആക്രമികളെ പിന്തിരിപ്പിക്കുന്നതിന് പകരം പ്രകടനത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കള്‍ മാറി നിന്ന് ആക്രമത്തിന് പ്രോത്സാഹനം നല്‍കിയത് ഗൗരവമായി കാണേണ്ടതുണ്ട്. ആക്രമം പോലീസ് നോക്കി നില്‍ക്കുകയും ഉറൂസ് കമ്മിറ്റി ഓഫീസ് അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തത് സേനക്ക് തന്നെ അപമാനമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ചിലരുടെ മുന്നില്‍ മുട്ട് വിറച്ച് നില്‍ക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാണെന്ന് വ്യക്തമാക്കണം. ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച സാമൂഹ്യ ദ്രോഹികളേയും അവരെ ജാഥയായി അവിടെ എത്തിക്കാന്‍ നേതൃത്വം നല്‍കിയ ബി.ജെ.പി. ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരേയും ശക്തമായ നിയമ നടപടി സീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim league on Uroos committee office attack incident
< !- START disable copy paste -->