Join Whatsapp Group. Join now!

മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ യോഗം 22 ന് കോഴിക്കോട്ട്

അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കളായി സ്വയം ചമയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള അധികാരങ്ങള്‍ എടുത്തു മാറ്റുകയും ജനസഭകളെ Kerala, News, Muslim League meet in Kozhikode on 22nd
കാസര്‍കോട്: (my.kasargodvartha.com 18.10.2018) അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കളായി സ്വയം ചമയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള അധികാരങ്ങള്‍ എടുത്തു മാറ്റുകയും ജനസഭകളെ നോക്കുകുത്തികളാക്കുകയും രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫ് പ്രതിനിധികള്‍ ഭരണം കയ്യാളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി പദ്ധതി നിര്‍വ്വഹണം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി ഒക്ടോബര്‍ 22 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ (സി.എച്ച്.മുഹമ്മദ് കോയ ഓഡിറ്റോറിയം) നടക്കുന്ന സമര പ്രഖ്യാപന സമ്മേളനം നടക്കും.

കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളായ മുഴുവന്‍ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League meet in Kozhikode on 22nd
  < !- START disable copy paste -->

Post a Comment