കാസര്‍കോട്: (my.kasargodvartha.com 15.10.2018) മധൂര്‍ വില്ലേജില്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന വില്ലേജ് അസിസ്റ്റന്റ് നിയമനം ഉടന്‍ നടത്തണമെന്ന് ഹിദായത്ത് നഗര്‍ ശാഖ മുസ്ലിം ലീഗ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ദിവസവും നൂറുക്കണക്കിന് ആളുകള്‍ എത്തുന്ന ഇവിടെ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാനുള്ളത്. പലരും പല തവണയായി പ്രസ്തുത ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയായി നടപടിയുണ്ടായിട്ടില്ല.
പട്ള - മധൂര്‍ സെക്ടറില്‍ ഉള്ള ആയിരങ്ങള്‍ ആശ്രയിക്കുന്ന ഈ വില്ലേജില്‍ നിലവിലുള്ള നിയമനം തന്നെ മതിയാകാതെ ഉള്ളപ്പോഴാണ് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ വന്നിരിക്കുന്നത്. ഇതിനു പരിഹാരം ഉണ്ടാക്കി ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യം ഉന്നയിച്ച് എം എല്‍ എ, ജില്ലാ കലക്ടര്‍, തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ടായി മുഹമ്മദ് ബേര്‍ക്കയെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി റിഷാദ് ഹിദായത്ത് നഗറിനെയും, ട്രഷററായി സലാം ഹാജിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ജലീല്‍ പി എ, ഖലീല്‍ എം എ (വൈസ് പ്രസിഡന്റ്ുമാര്‍), മുഹമ്മദ് മളങ്കള, അസീസ് പി എ (ജോയിന്‍ സെക്രട്ടറിമാര്‍).
യൂത്ത് ലീഗ് ശാഖ പ്രസിഡണ്ടായി എം ഐ ബാത്തിഷയെയും ജനറല്‍ സെക്രട്ടറിയായി എ എം ഫയാസിനെയും ട്രഷറററായി ഫിര്‍ദൗസിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റഹീം എന്‍ എ, റാസി (വൈസ് പ്രസിഡണ്ടുമാര്‍), ഫാറൂഖ് ബി എം, അസീസ് എ കെ (ജോയിന്‍ സെക്രട്ടറിമാര്‍).
കണ്‍വന്‍ഷന്‍ മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അസീസ് പി എ ഇസ്മാഈല്‍ ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ജലീല്‍ പി എ സ്വാഗതവും റിഷാദ് ഹിദായത്ത് നഗര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muslim league demands appointment of Village assistant in Madhur village office
< !- START disable copy paste -->