Join Whatsapp Group. Join now!

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് Kerala, News, Govt. Muslim Vocational Higher Secondary School to international standards
തളങ്കര: (my.kasargodvartha.com 12.10.2018) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വിദ്യാലയ വികസന സമിതി യോഗം തീരുമാനിച്ചു. 7.68 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിനായി സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.77 കോടി രൂപ സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സമാഹരിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കും. വികസന സമിതി ചെയര്‍മാന്‍ യഹ് യ തളങ്കര 10 ലക്ഷം രൂപ സംഭാവന ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയ അഭ്യുദയകാംക്ഷികളുടെ ഗ്ലോബല്‍ മീറ്റ് നടത്തി കൂടുതല്‍ ധനസമാഹരണം നടത്താനും യോഗം തീരുമാനിച്ചു. യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മിസിരിയ ഹമീദ്, നഗരസഭാംഗങ്ങളായ റംസീന റിയാസ്, മുജീബ് തളങ്കര, ഡി.ഡി..ഇ. ഡോ. ഗിരീഷ് ചോലയില്‍, ഒ എസ് എ സെക്രട്ടറി ടി.എ ഷാഫി, പി.ടി.എ. പ്രസിഡന്റ് മൂസ, ടി.എ. വൈസ് പ്രസിഡണ്ട് ഹസന്‍, കെ.എ. മുഹമ്മദ് ബഷീര്‍, എം.പി ഷാഫി ഹാജി, പ്രിന്‍സിപ്പാള്‍ വി.വി ചന്ദ്രന്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ പ്രീതി ശ്രീധരന്‍, ഹെഡ്മിസ്ട്രസ് വിനോദ സി. ഹൈടെക് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, കൈറ്റ് പ്രതിനിധി പ്രിന്‍ഷ, വാപ് കോസ് പ്രതിനിധി മുഹമ്മദ് അഷ്‌നാന്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Govt. Muslim Vocational Higher Secondary School to international standards
  < !- START disable copy paste -->

Post a Comment