കാസര്‍കോട്: (my.kasargodvartha.com 01.10.2018) വര്‍ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തില്‍ ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് മുനിസിപ്പല്‍ ഫോര്‍ട്ട് റോഡ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകൂട്ടം പരിപാടി സംഘടിപ്പിച്ചു.
ഫോര്‍ട്ട് റോഡ് ഗ്രൗണ്ടില്‍ നടന്ന നാട്ടുകൂട്ടത്തില്‍ വിവിധ കായിക മത്സരങ്ങള്‍ നടന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രീന്‍ എഫ്‌സി ഫോര്‍ട്ട് റോഡും, രണ്ടാം സ്ഥാനം ഗ്രീന്‍ ഷൂട്ടേര്‍സും കരസ്ഥമാക്കി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് എ.എ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് മലബാര്‍, പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട്, മന്‍സൂര്‍ ഗുഡ് വില്‍, അബു കോളിക്കര, ഫസല്‍ കരിപ്പൊടി റോഡ്, റഹീം മാര്‍ക്കറ്റ് കുന്നില്‍, നൗഷാദ് കരാട്ടെ, ഷാനിബ് ജുബിലി, നൗഷാദ് ബി.എം, സഫ് വാന്‍ കമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youth league Yuvajana Yathra; Village meet conducted in Fort Road as Propaganda
< !- START disable copy paste -->