Join Whatsapp Group. Join now!

ദേളി - കരിച്ചേരി മെക്കാഡം റോഡിന്റെ ആദ്യ റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും; എസ്റ്റിമേറ്റ് 3.50 കോടി

ദേളി - കരിച്ചേരി മെക്കാഡം റോഡിന്റെ ആദ്യ റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ചെമ്മനാട്, ഉദുമ, പള്ളിക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ Kerala, News, Deli-Karicheri Macadam Road; tender procedures started
ചട്ടഞ്ചാല്‍: (my.kasargodvartha.com 22.09.2018) ദേളി - കരിച്ചേരി മെക്കാഡം റോഡിന്റെ ആദ്യ റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ചെമ്മനാട്, ഉദുമ, പള്ളിക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യ റീച്ചായ ദേളി - മാങ്ങാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടിയാണ് പുരോഗമിക്കുന്നത്. 3.50 കോടി രൂപയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്.

ഇതിന് നാറ്റ്പാക്കിന്റെ അംഗീകാരം നേരത്തേ തന്നെ ലഭിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്തിനെയും ഉദുമ പഞ്ചായത്തിനെയും ബന്ധപ്പെടുത്തിയാണ് ആദ്യ റീച്ചിന്റെ നിര്‍മ്മാണം. ദേളി മുതല്‍ മാങ്ങാട് ജംഗ്ഷന്‍ വരെ നാല് കിലോമീറ്ററോളം വരുന്ന റോഡാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. റോഡിന്റെ ടെണ്ടര്‍ നടപടി പൂത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന്‍ പ്രതിനിധിയുമായ ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അത്യന്തം ശോചനീയാവസ്ഥയിലാണ് ഈ റോഡ് ഇപ്പോഴുള്ളത്. മെക്കാഡം റോഡ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആരംഭിക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതിയാകും. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി വിഭാഗമാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Deli-Karicheri Macadam Road; tender procedures started
  < !- START disable copy paste -->

Post a Comment