Join Whatsapp Group. Join now!

ശാരദയമ്മ ഇനി ബൈത്തുറഹ് മ തണലില്‍

അബുദാബി കെ എം സി സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ പണി കഴിപ്പിച്ച 42-ാമത് ബൈത്തുറഹ് മ യു എ ഇ എക്‌സ്‌ചേഞ്ച് Kerala, News, Baithu Rahma for Sharadayamma
തൃക്കരിപ്പൂര്‍: (my.kasargodvartha.com 08.09.2018) അബുദാബി കെ എം സി സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ പണി കഴിപ്പിച്ച 42-ാമത് ബൈത്തുറഹ് മ യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ടും എന്‍ എം സി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനും കൂടിയായ സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. ബീരിച്ചേരി കൂലേരി മുണ്ട്യയ്ക്ക് സമീപത്തെ ശാരദ അമ്മയ്ക്കാണ് വീട് കൈമാറിയത്.


മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുല്ല ഹാജി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വിവിധ കെ എം സി സികളുടെ സഹകരണത്തോടെ കക്ഷി - രാഷ്ട്രീയ - ജാതി - മത ഭേദമന്യേ 52 വീടുകളാണ് നല്‍കി കഴിഞ്ഞത്. കൂടാതെ ഉടുമ്പുന്തലയില്‍ 10 വീടുകള്‍ ഉള്‍കൊള്ളുന്ന ബൈത്തുറഹ് മ വില്ലേജിന്റെ ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഒരു പഞ്ചായത്തില്‍ ഇത്രയയധികം ബൈത്തുറഹ് മകള്‍ നല്‍കി കഴിഞ്ഞ പഞ്ചായത്ത് തൃക്കരിപ്പൂര്‍ ആണ്.

ചടങ്ങില്‍ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, ട്രഷറര്‍ എസ്. കുഞ്ഞഹമ്മദ്, ഒ ടി അഹ് മദ് ഹാജി, ടി.വി അബ്ദുല്‍ വഹാബ്, അബുദാബി കെ എം സി സി ഭാരവാഹികളായ ഷുക്കൂര്‍ ഒളവറ, എന്‍. അബൂബക്കര്‍, വി.പി അബ്ദുല്‍ ഖാദര്‍, വി.പി അബ്ദുര്‍ റഹ് മാന്‍, എ.ജി.എ റഹ് മാന്‍, ടി.പി അഹ് മദ് ഹാജി, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ആയിറ്റി, ഇബ്രാഹിം തട്ടാഞ്ചേരി, പി. അബ്ദുല്‍ ഖാദര്‍, എ.സി അതാഉല്ല, കെ.എം കുഞ്ഞി, മുസ്തഫ പി. ഉദിനൂര്‍, അസീസ് കൂലേരി, യു.പി ഫായിസ്, ടി.വി. കുഞ്ഞബ്ദുല്ല, എന്‍. ശാഹുല്‍ ഹമീദ്, പി ഹമീദ്, എം. അബ്ദുര്‍ റഹ് മാന്‍  സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Baithu Rahma for Sharadayamma
  < !- START disable copy paste -->

Post a Comment