Join Whatsapp Group. Join now!

സ്വന്തമായി 37 ഏക്കര്‍ ഭൂമിയുണ്ടായിട്ടും വികസനമില്ലാതെ കുമ്പള റെയില്‍വേ സ്‌റ്റേഷന്‍; സാറ്റലൈറ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു

കുമ്പള റെയില്‍വേ സ്‌റ്റേഷനെസാറ്റലൈറ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സതേണ്‍ റെയില്‍വേ ജനറല്‍ Kerala, News, AGC Basheer on Kumbala railway station development, Satellite station, Second station, Kasargod, Dist. Panchayath President
കാസര്‍കോട്: (my.kasargodvartha.com 19.09.2018) കുമ്പള റെയില്‍വേ സ്‌റ്റേഷനെസാറ്റലൈറ്റ് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു. നിലവില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് റെയില്‍വേ വികസന സൗകര്യ കാര്യങ്ങളില്‍ വളരെ പിന്നിലാണെന്ന് അദ്ദേഹം കത്തില്‍ അറിയിച്ചു.
 Kerala, News, AGC Basheer on Kumbala railway station development, Satellite station, Second station, Kasargod, Dist. Panchayath President

ജില്ലാ ആസ്ഥാനമായ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ പ്രധാന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല. ആധുനിക രീതിയിലുള്ള സംവിധാനങ്ങളും ഇവിടെയില്ല. എന്നാല്‍ കാസര്‍കോട് സ്‌റ്റേഷന്റെ വികസനത്തിന് സ്ഥലപരിമിതിയും പ്രധാന കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്നും പുറപ്പെട്ടാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പിന്നെ മംഗളൂരുവിലാണ് സ്‌റ്റോപ്പ്. ഇതുമൂലം കാസര്‍കോട് ജില്ലയിലെ യാത്രക്കാര്‍ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് വേണ്ടി അന്യ ജില്ലയേയോ അന്യ സംസ്ഥാനത്തെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കാസര്‍കോട് റയില്‍വേ സ്‌റ്റേഷന്‍ വികസനത്തിനുള്ള സ്ഥല പരിമിതി കാരണമാണ് അതിവേഗ പാത പോലും കണ്ണൂരില്‍നിന്ന് തുടങ്ങാനുള്ള നിര്‍ദേശം ഉയര്‍ന്നു വന്നത്.

അതേസമയം കുമ്പള റെയില്‍വേ സ്‌റ്റേഷന് സ്വന്തമായി37 ഏക്കറോളം ഭൂമിയുണ്ട്. ഇത് സ്‌റ്റേഷന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പുതിയ പ്ലാറ്റ്‌ഫോമുകളും റെയില്‍വേ ലൈനുകളും സ്ഥാപിക്കാന്‍ ഇതിലൂടെ സാധിക്കും. വാഹന പാര്‍ക്കിംഗിനും ആവശ്യത്തിന് സ്ഥലം ലഭിക്കും. തിരുവനന്തപുരം കൊച്ചുവേളി സ്‌റ്റേഷന്‍ പോലെ കുമ്പളയെകാസര്‍കോടിന്റെ രണ്ടാമത്തെ സ്‌റ്റേഷനാക്കി മാറ്റിയാല്‍ജില്ലയുടെ ഭാവി വികസനത്തിനും അത് നല്ല രീതിയില്‍ ഉപകരിക്കുമെന്നും എ ജി സി ബഷീര്‍ കത്തില്‍ പറഞ്ഞു.

Keywords: Kerala, News, AGC Basheer on Kumbala railway station development, Satellite station, Second station, Kasargod, Dist. Panchayath President

Post a Comment