Join Whatsapp Group. Join now!

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) നെഹ്റു യുവകേന്ദ്ര സുരക്ഷ പ്രൊജക്റ്റിന്റെയും യേനപ്പോയ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭി Kerala, News, AASC Alampady Free medical camp conducted
വിദ്യാനഗര്‍: (my.kasargodvartha.com 28.09.2018) ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) നെഹ്റു യുവകേന്ദ്ര സുരക്ഷ പ്രൊജക്റ്റിന്റെയും  യേനപ്പോയ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്കും മറ്റും വേണ്ടി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ് പ്രസിഡണ്ട് സലീം ആപയുടെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. രോഗങ്ങള്‍ക്ക് മരുന്ന് മാത്രമല്ല പരിഹാരമെന്നും ജീവിത ശൈലിയില്‍ മാറ്റം വരുത്താനും ഭക്ഷണ ക്രമീകരണവും വ്യായാമവും അതാവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡണ്ട് ഓര്‍മ്മപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആസ്‌ക് ക്ലബ് പരിസരത്ത് ആരംഭിച്ച ക്യാമ്പ് ജനറല്‍ മെഡിസിന്‍, കണ്ണ് രോഗം, ഗൈനക്കോളജി, ചര്‍മ്മ രോഗം, രക്ത ഗ്രൂപ്പ് നിര്‍ണയം, പ്രമേഹം, പ്രഷര്‍ തുടങ്ങിയ വിഭാഗത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പരിശോധനയ്ക്ക് ശേഷം സൗജന്യ മരുന്ന് വിതരണവും നടന്നു.

ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ശാന്തകുമാരി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ എ മുഹമ്മദ് കുഞ്ഞി, നെഹ്റു യുവ കേന്ദ്ര കോഡിനേറ്റര്‍ അനില്‍ കുമാര്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ കുമാര്‍ മാസ്റ്റര്‍, നിഷ, നിഷിത, പഞ്ചായത്തംഗം സഫിയ മുഹമ്മദ്, ആസ്‌ക് ജി സി സി വൈസ് പ്രസിജണ്ട് സിദ്ദീഖ് ചൂരി, സിദ്ദീഖ് കോപ്പ, ആസ്‌ക് ജി സി സി സെക്രട്ടറിമാരായ ദാവൂദ് മിഹ്‌റാജ്, സിദ്ദീഖ് ബെല്‍പു, ഷൗക്കത്ത് പടുവടുക്ക, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഇര്‍ഷാദ് കന്നിക്കാട് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി അഷ്റഫ് ടി എം എ സ്വാഗതവും ട്രഷറര്‍ സവാഫ് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, AASC Alampady Free medical camp conducted
  < !- START disable copy paste -->

Post a Comment