Join Whatsapp Group. Join now!

പോലീസും ക്ലബ്ബും ചേര്‍ന്ന് നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു, ജില്ലാ പോലീസ് ചീഫ് സമ്മാനങ്ങള്‍ വിതരണം ചെയ്യും

വിദ്യാനഗര്‍ പോലീസും ചാലക്കുന്ന് സിറ്റി ഫ്രണ്ട്‌സ് ക്ലബ്ബും വിദ്യ ബുക്‌സും സംയുക്തമായി എന്‍സിസി കേഡറ്റുകള്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചKerala, News, Sports, World Cup, World cup prediction contest winners announced, Vidyanagar Police, Chalakunnu City Friends Club, GHSS Chattanchal, TIHSS Nainmarmoola.
വിദ്യാനഗര്‍: (my.kasargodvartha.com 16.07.2018) വിദ്യാനഗര്‍ പോലീസും ചാലക്കുന്ന് സിറ്റി ഫ്രണ്ട്‌സ് ക്ലബ്ബും വിദ്യ ബുക്‌സും സംയുക്തമായി എന്‍സിസി കേഡറ്റുകള്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും നായന്മാര്‍മൂല സ്‌കൂളിലെയും എന്‍ സി സി കേഡറ്റുകളായ 176 പേരാണ് പ്രവചന മത്സരത്തില്‍ പങ്കെടുത്തത്.

മത്സരത്തില്‍ എട്ട് കുട്ടികള്‍ ശരിയുത്തരം അയച്ചു. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു എസ് അര്‍ജുന്‍ ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ കെ ശിവരാജ് രണ്ടാം സ്ഥാനവും നേടി. നായന്മാര്‍മൂല സ്‌കൂളിലെ ബി അമിത്, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആദിത്യന്‍, പി അഖില, അര്‍ജുന്‍ മേലത്ത്, രാഹുല്‍ രത്‌നാകരന്‍, ബിജിത്ത് എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Kerala, News, Sports, World Cup, World cup prediction contest winners announced, Vidyanagar Police, Chalakunnu City Friends Club, GHSS Chattanchal, TIHSS Nainmarmoola.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, World Cup, World cup prediction contest winners announced, Vidyanagar Police, Chalakunnu City Friends Club, GHSS Chattanchal, TIHSS Nainmarmoola.

Post a Comment