Join Whatsapp Group. Join now!

പോലീസിനെതിരെ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

മഹാരാജാസ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലീസ് തേര്‍വാഴ്ചക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന പ്രകടനത്തില്‍ SDPI protest rally against police, SDPI, Police, Rally, Kasaragod, March
കാസര്‍കോട്: (www.kasargodvartha.com 06.07.2018) മഹാരാജാസ് സംഭവത്തിന്റെ പേരില്‍ നടക്കുന്ന പോലീസ് തേര്‍വാഴ്ചക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന എസ് ഡി പി ഐ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ബിഗ് ബസാര്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം എം ജി റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ബാങ്ക് റോഡ്, കെ പി ആര്‍ റാവു റോഡ് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
SDPI protest rally against Police, SDPI, Police, Rally, Kasaragod, March

നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. കള്ള പ്രചരണങ്ങളിലൂടെ ദളിത് മുസ്ലിം രാഷ്ട്രീയ മുന്നേറ്റത്തെ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാമെന്നത് വ്യാമോഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. മാര്‍ച്ചിന് ജില്ലാ ട്രഷറര്‍ ഡോ സി ടി സുലൈമാന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറിമാരായ ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എ എച്ച് മുനീര്‍, സിദ്ദീഖ് പെര്‍ള, സക്കരിയ ള്ളിയത്തടുക്ക, മുഹമ്മദ് ഷാ, മജീദ് വോര്‍ക്കാടി, ഷൗക്കത്ത് തൈക്കടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SDPI protest rally against Police, SDPI, Police, Rally, Kasaragod, March  

Post a Comment