ഉദുമ: (my.kasargodvartha.com 14.07.2018) കേസില്‍ കുടുങ്ങുന്നവരെ എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്ളിക്കര മീത്തല്‍ മൗവ്വലിലെ ശിഹാബുദ്ദീന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും യുവാവിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്ന രീതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.
കേസില്‍ പിടിയിലാവുന്ന സിപിഎം പ്രവര്‍ത്തകരെ എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സിപിഎം -പോലീസ് കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നും എസ്ഡിപിഐ ആരോപിച്ചു. കാര്യങ്ങള്‍ മനസിലാക്കാതെ മോശമായ ഏത് വിഷയത്തിലും പാര്‍ട്ടിയെ വലിച്ചിഴക്കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരും മാറി നില്‍ക്കണമെന്നും എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ഷാ ബി കെ, അഷ്റഫ് കോളിയടുക്കം, ഫൈസല്‍ കോളിയടുക്കം, മനാസ് പാലിച്ചിയടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI against police
< !- START disable copy paste -->