Join Whatsapp Group. Join now!

ഐ എന്‍ എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം ടി ഹുസൈന്‍ ഹാജി നിര്യാതനായി

ഐ എന്‍ എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ എന്‍ എല്‍ പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി ഹുസൈന്‍ INL Ex District Committee member T. Hussain Haji passes away, Obit News, Obituary
പള്ളിക്കര: (www.kasargodvartha.com 06.07.2018) ഐ എന്‍ എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഐ എന്‍ എല്‍ പള്ളിക്കര മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ടി ഹുസൈന്‍ ഹാജി (64) നിര്യാതനായി. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ. ലത്വീഫിന്റെ സഹോദരനാണ്. അബൂദാബി ഐ എന്‍ സി സി കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

INL Ex District Committee member T. Hussain Haji passes away, Obit News, Obituary

പരേതരായ അബ്ദുല്‍ ഖാദര്‍ മുക്രി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ. ദൈനബി. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഷാര്‍ജ), ഷഫീഖ് ഹുദവി (അധ്യാപകന്‍, ചിത്താരി ജമാഅത്ത് യു.പി. സ്‌കൂള്‍), ഷരീഫ് (എന്‍ഞ്ചിനീയര്‍, ദുബൈ), സുമയ്യ, സമീറ. മരുമക്കള്‍: അബൂബക്കര്‍ പൂച്ചക്കാട് (ദുബൈ), അബ്ദുല്‍ കരീം ചിത്താരി (ഗള്‍ഫ്), ആഇശ, സഅദിയ. മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ മജീദ്, സഫിയ, റംല, കൗലത്ത്, മൈമൂന, പരേതയായ ബീഫാത്വിമ. മൃതദേഹം തൊട്ടി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഐ എന്‍ എല്‍ നേതാക്കളായ മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, പി കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, കപ്പണ മുഹമ്മദ് കുഞ്ഞി, ഹംസ മാസ്റ്റര്‍, സഫറുല്ല ഹാജി, ഇഖ്ബാല്‍ മാളിക, റിയാസ് അമനടുക്കം, ഹമീര്‍ കൊടി, മുനീര്‍ കണ്ടാളം, ഖാദര്‍ ആലംപാടി, റഹീം ബെണ്ടിച്ചാല്‍, ഹനീഫ കടപ്പുറം എന്നിവര്‍ അനുശോചിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: INL Ex District Committee member T. Hussain Haji passes away, Obit News, Obituary

Post a Comment