Join Whatsapp Group. Join now!

വിശ്വാസിയുടെ ആത്മീയ ധന്യതയില്‍ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി

വിശുദ്ധ റമദാന്‍ 25-ാം രാവിന്റെ ആത്മീയ ധന്യതയില്‍ ആയിരങ്ങളുടെ മഹാ സംഗമത്തോടെ ജാമിഅ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. പാപമോചനKerala, News, Saadiya Prayer conference end
ദേളി: (my.kasargodvartha.com 10.06.2018) വിശുദ്ധ റമദാന്‍ 25-ാം രാവിന്റെ ആത്മീയ ധന്യതയില്‍ ആയിരങ്ങളുടെ മഹാ സംഗമത്തോടെ ജാമിഅ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. പാപമോചന പ്രാര്‍ത്ഥനയും ആരാധനാ സുകൃതങ്ങളുമായി രാവും പകലും സഅദിയ്യ മുറ്റത്ത് ജീവിത വിശ്വാസിയുടെ പുതിയൊരു പാഠം തീര്‍ക്കുകയായിരുന്നു വിശ്വാസികള്‍. ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും സമൂഹ നോമ്പ് തുറയും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

ശനിയാഴ്ച്ച രാവിലെ നൂറുല്‍ ഉലമാ എം.എ.ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടങ്ങിയ പരിപാടികള്‍ രാത്രി സമാപന ആത്മീയ മജ്ലിസോടെയാണ് സമാപിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി. കുടുംബ സംഗമത്തില്‍ ഉസ്മാന്‍ സഅദി ക്ലാസെടുത്തു. ഖതമുല്‍ ഖുര്‍ആന്‍ ദുആ മജ്ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കി.

സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി.അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.
സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് കെ.പി.എസ്.തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി, മാഹിന്‍ ഹാജി കല്ലട്ര, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, സൈദലവി ഖാസിമി, എം.എ.അബ്ദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, എം.ടി.പി അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, റസാഖ് ഹാജി മേല്‍പ്പറമ്പ, ഷുക്കൂര്‍ ഹാജി ഉപ്പള, ജാബിര്‍ സഖാഫി, സ്വാലിഹ് ഹാജി മുക്കൂട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, സിദ്ദീഖ് സഖാഫി ആവളം, സ്വലാഹുദ്ദീന്‍ അയ്യൂബി, ഷാഫി സഅദി ഷിറിയ, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ ഹമീദ് മദനി, അബ്ദുല്ല ഹാജി കളനാട്, അബ്ദുര്‍ റഹ് മാന്‍ കല്ലായി അബ്ദുല്ല സഅദി ചിയ്യൂര്‍, ഷറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി കല്ലങ്കടി, അലി പൂച്ചക്കാട്, അബ്ദുല്‍ ഖാദര്‍ സഅദി എരുതുന്‍കടവ്, മുസ്ഥഫ ഫൈസി, മുഹമ്മദ് ഹനീഫ്, ഡോ. അബൂബക്കര്‍, അബ്ബാസ് ഹാജി പരയങ്ങാനം, മുഹമ്മദ് മുസ്ഥഫ കെ.എസ്,  ഇബ്രാഹിം ഹാജി, നാഷണല്‍ അബ്ദുല്ല, അഹ് മദ് ബെണ്ടിച്ചാല്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി. കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് ഇബ്രാഹിം ബാഖവി മേല്‍മുറി ഉദ്ബോധനം നടത്തി. ഇബ്രാഹിം സഅദി വിട്ടല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Saadiya Prayer conference end
  < !- START disable copy paste -->

Post a Comment