Join Whatsapp Group. Join now!

മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ മുസ്ലിം ലീഗ് നേതാവ് മീഞ്ചയിലെ അബ്ദുല്ല കൂടല്‍ നിര്യാതനായി

മുസ്ലിം ലീഗ് നേതാവും മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന മീഞ്ച മുന്നിപാടി സാഗ് മന്‍സിലില്‍ അബ്ദുല്ല കൂടല്‍ (62) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ Kerala, News, Obituary, Mulsim League leader Meenja Abdulla Koodal passes away
മഞ്ചേശ്വരം: (my.kasargodvartha.com 20.06.2018) മുസ്ലിം ലീഗ് നേതാവും മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന മീഞ്ച മുന്നിപാടി സാഗ് മന്‍സിലില്‍ അബ്ദുല്ല കൂടല്‍ (62) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണപ്പെട്ടത്.

മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, പഞ്ചായത്ത് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുന്നിപ്പാടി ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടു കൂടിയാണ്. പൈവളിഗെ പഞ്ചായത്തിലെ ചിപ്പാര്‍ സ്വദേശിയായ അബ്ദുല്ല മികച്ച കര്‍ഷകന്‍ കൂടിയാണ്. മീഞ്ച പഞ്ചായത്തിലെ നാലാം വാര്‍ഡായ മീഞ്ചയില്‍ നിന്നും നിരവധി തവണ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംവരണ സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ സുലൈഖ അബ്ദുല്ലയാണ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്. നിലവില്‍ ഇളയ മകന്‍ വഹീദ് ആണ് ഇവിടെ നിന്നുള്ള പഞ്ചായത്ത് അംഗം.

2005 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ മീഞ്ച പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ലീഗിലെ തന്നെ വിഭാഗീയത കാരണം രണ്ടു അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫും, ബിജെപിയും പിന്തുണച്ചതോടെയാണ് പ്രസിഡണ്ട് സ്ഥാനം നഷ്ടമായത്. മീഞ്ച പഞ്ചായത്തിലെ അവസാനത്തെ ലീഗ് പ്രസിഡന്റ് കൂടിയാണ് കൂടല്‍ അബ്ദുല്ല.

മറ്റു മക്കള്‍: താഹിറ, റിയാസ്, യാസ്മിന്‍. മരുമക്കള്‍: ഇബ്രാഹിം മംഗളൂരു, മഹ് മൂദ് കുക്കാര്‍, റിഹാന, റുഖിയ. സഹോദരങ്ങള്‍: ഹസന്‍, ഇദ്ദീന്‍കുഞ്ഞി, പരേതനായ അഹ് മദ്. ഖബറടക്കം മുന്നിപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mulsim League leader Meenja Abdulla Koodal passes away
  < !- START disable copy paste -->

Post a Comment