Join Whatsapp Group. Join now!

ചൈല്‍ഡ്‌ലൈന്‍ ബാലവേല വിരുദ്ധ ദിനാചരണവും സ്‌നേഹ സംഗമവും നടത്തി

ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ Kerala, News, Kasaragod, Nileshwaram, Child line meet conducted
നീലേശ്വരം: (my.kasargodvartha.com 13.06.2018) ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കാസര്‍കോട്, ബാലവേല വിരുദ്ധ ദിനാചരണവും സ്‌നേഹസംഗമവും പഠനോപകരണ വിതരണവും നീലേശ്വരം എസ്.ഐ ശ്രീദാസ് ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.




കുട്ടികളും അമ്മമ്മാരുമടക്കം നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രീജ എ നായര്‍ ചൈല്‍ഡ്‌ലൈനിനെക്കുറിച്ച് സംസാരിച്ചു. രതീഷ് അമ്പലത്തറ നാടന്‍പാട്ട് പാടി കുട്ടികളെ സന്തോഷിപ്പിച്ചു. സതീശന്‍ വൈറ്റ് മാര്‍ട്ട്, തമ്പാന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചൈല്‍ഡ്‌ലൈന്‍ കോ - ഓര്‍ഡിനേറ്റര്‍ ലിഷ കെ വി സ്വാഗതവും സുധീഷ് കെ വി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Nileshwaram, Child line meet conducted

Post a Comment