Join Whatsapp Group. Join now!

സ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തിനു ചുറ്റും ഇരിപ്പിടമൊരുക്കാനൊരുങ്ങി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

പഠിച്ച വിദ്യാലയത്തിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക ഇരിപ്പിടം നിര്‍മിക്കുന്നു. ഉദുമ Kerala, News, Kasargod, Old students, Uduma, School, Old students ready to install Seat in School.
ഉദുമ: (my.kasargodvartha.com 09.05.2018) പഠിച്ച വിദ്യാലയത്തിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക ഇരിപ്പിടം നിര്‍മിക്കുന്നു. ഉദുമ ഗവ. ഹൈസ്‌കൂള്‍ 1979 ബാച്ച്- ചങ്ങായീസ് കൂട്ടായ്മയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന ആല്‍മരത്തിന്റെ ചുറ്റും ഇരിക്കുവാനുള്ള സീറ്റ് നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാറും കെ.എ ഗഫൂറും കൂടി നിര്‍വഹിച്ചു.

മല്ലിക ഗോപാലന്‍, അബ്ദുല്‍ അഷ്‌റഫ്, സത്യനാഥ് പുതിയവളപ്പില്‍, സ്വലാഹുദ്ദീന്‍ തെക്കേക്കര, അബ്ദുര്‍ റഹ് മാന്‍ എരോല്‍, അബ്ദുല്ല മുക്കുന്നോത്ത്, ഭാസ്‌കരന്‍ ഉദുമ, തങ്കമണി ഉദയമംഗലം, ബാലാമണി സംബന്ധിച്ചു. കെ.എ ഗഫൂര്‍ മാസ്റ്ററാണ് ഇതിന്റെ രൂപകല്‍പന തയ്യാറാക്കിയത്. ആര്‍ട്ടിസ്റ്റ് ഗംഗാധരന്‍ രാവണേശ്വരത്തിനാണ് നിര്‍മാണ ചുമതല.

ഇരിപ്പിടത്തിന് പുറമെ ആല്‍മരത്തിന് സമീപം ഓപ്പണ്‍ എയര്‍ ക്ലാസ്മുറിയും നിര്‍മിക്കുന്നു. ആദ്യഘട്ടത്തില്‍ നടക്കുന്ന ഇരിപ്പിടം നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാകും. കുട്ടികള്‍ക്ക് ഒഴിവുസമയത്ത് ഇരിക്കാനും പഠിക്കാനും യോഗം ചേരാനും ഇരിപ്പിടം സഹായകമാകും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Old students, Uduma, School, Old students ready to install Seat in School.

Post a Comment