Join Whatsapp Group. Join now!

പൂച്ചക്കാട് ശാഖാ മുസ്‌ലിംലീഗ് യുഎഇ മേഖല കെ എം സിസി റമദാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം ചെയ്തു

പൂച്ചക്കാട് ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിയും യുഎഇ മേഖല കെ എം സിസിയും Kerala, News, Kasargod, Poochakkad, Ramadan relief fund.
1 min read
പൂച്ചക്കാട്: (my.kasargodvartha.com 23.05.2018) പൂച്ചക്കാട് ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിയും യുഎഇ മേഖല കെ എം സിസിയും സംയുക്തമായി മൂന്നു ലക്ഷം രൂപയുടെ റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുവാന്‍ തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് എ എം അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ കെഎംസിസി നേതാവ് ആലക്കോട് ഷാഫി ഉദ്ഘാടനം ചെയ്തു. ബാസിത്ത് കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

ഫണ്ട് ഉദ്ഘാടനം പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്് സോളാര്‍ കുഞ്ഞഹമ്മദാജി ശാഖാ പ്രസിഡന്റ് എ എം അബ്ദുല്‍ഖാദറിന് നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മാളികയില്‍ കുഞ്ഞബ്ദുള്ള കെ സി ഷാഫി, റസാഖ് പൂച്ചക്കാട്, അസീസ് കടവ്, ഹമീദ് മാസ്റ്റര്‍, മാഹിന്‍ പൂച്ചക്കാട്, മുഹമ്മദലി പൂച്ചക്കാട്, മുക്കൂട് കുഞ്ഞഹ് മദ് ഹാജി, പുത്തൂര്‍ കുഞ്ഞഹമ്മദ്, ഹനീഫ് പി പി, മജീദ് ചായപെട്ടി, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, ഷമിം പൂച്ചക്കാട്, എം എ നാസര്‍, ബഷീര്‍ പൂച്ചക്കാട്, അബൂബക്കര്‍ കപ്പണ, കണ്ടത്തില്‍ ഹമീദ്, നിസാര്‍, സഫ്‌നീസ്, ഇര്‍ഷാദ് പൂച്ചക്കാട്, നജീബ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു.

 Kerala, News, Kasargod, Poochakkad, Ramadan relief fund.

പൂച്ചക്കാട് ശാഖാ മുസ്‌ലിം ലീഗും പൂച്ചക്കാട് മേഖല കെഎംസിസിയും സംയുക്തമായി നടത്തുന്ന റമദാന്‍ റിലീഫ് പ്രവര്‍ത്തനം ഫണ്ട് ഉദ്ഘാടനം കെ എം സി സി നേതാവ് ആലക്കോട് ഷാഫിക്ക് നല്‍കിക്കൊണ്ട് കെ സി ഷാഫി ഉദ്ഘാടനം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Poochakkad, Ramadan relief fund, KMCC relief fund inaugurated.

You may like these posts

Post a Comment