Join Whatsapp Group. Join now!

അബൂദാബി മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

അബൂദാബി മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഗമവും യാത്രയയപ്പും നടന്നു. 38 വര്‍ഷം പ്രവാസ ജീവിതം നയിച്ച് ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഇGulf, News, Religion, Iftar meet conducted
അബൂദാബി: (my.kasargodvartha.com 27.05.2018) അബൂദാബി മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. 38 വര്‍ഷം പ്രവാസ ജീവിതം നയിച്ച് ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന ഹസ്ബുല്ലാഹ് മേല്‍പ്പറമ്പിനാണ് യാത്രയയപ്പ് നല്‍കിയത്.



അബുദാബിയില്‍ നടന്ന യാത്രയയപ്പ് യോഗം ഇ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാഹ് മേല്‍പ്പറമ്പിനുള്ള ഉപഹാരവും അദ്ദേഹം കൈമാറി. പ്രസിഡണ്ട് സെയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. അസ്ഹറുദ്ധീന്‍ സംസാരിച്ചു. സി ബി അബൂബക്കര്‍, ശരീഫ് ചന്ദ്രഗിരി, നസീര്‍ മേല്‍പറമ്പ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ഇ ബി, നസീര്‍ കട്ടക്കാല്‍, അബൂബക്കര്‍ വള്ളിയോട്, ഖലീല്‍ മേല്‍പറമ്പ്, ശംസീര്‍, മന്‍സൂര്‍ പട്ടം, ഖാദര്‍ ഇല്ലത്ത്, ജസീം ചന്ദ്രഗിരി എന്നിവര്‍ നേതൃത്വം നല്‍കി.

അസീസ് ഉസ്താദ് റമദാന്‍ പ്രഭാഷണം നടത്തി. ഹസ്ബുല്ലാഹ് മേല്‍പറമ്പ് മറുപടി പ്രസംഗം നടത്തി. റാസിഖ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Religion, Iftar meet conducted 

Post a Comment