Join Whatsapp Group. Join now!

തകര്‍ന്ന് തരിപ്പണമായി ഇടത്തോട്- ഒടയംചാല്‍ റോഡ്; യാത്ര ദുസ്സഹം

തകര്‍ന്ന് തരിപ്പണമായി ഇടത്തോട് - ഒടയംചാല്‍ റോഡ്. റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞതോടെ ഇതിവഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇടത്തോട് News, Kerala, Kasaragod, Idathod, Odayamchal, Road, Damaged, Idathod- Odayamchal Road damaged
ഇടത്തോട്: (my.kasargodvartha.com 09.05.2018) തകര്‍ന്ന് തരിപ്പണമായി ഇടത്തോട് - ഒടയംചാല്‍ റോഡ്. റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞതോടെ ഇതിവഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇടത്തോട് മുതല്‍ നായിക്കയംതട്ട് വരെയുള്ള രണ്ടു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വെള്ളരിക്കുണ്ട്, പരപ്പ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാഞ്ഞങ്ങാട്ടേക്കുള്ള എളുപ്പ മാര്‍ഗമാണ് ഈ റോഡ്.

റോഡ് പൂര്‍ണമായും തകര്‍ന്നതോടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് കാല്‍നടയാത്രക്കാര്‍ക്കും പരുക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. സാധാരണ ഇടത്തോട് നിന്നും കാഞ്ഞങ്ങാടേക്ക് 40 മിനുട്ടുകൊണ്ട് വാഹനത്തില്‍ എത്തിച്ചേരാന്‍ കഴിയും. എന്നാല്‍ റോഡ് തകര്‍ന്നതോടെ ഒരു മണിക്കൂറോളം എടുക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു.

 News, Kerala, Kasaragod, Idathod, Odayamchal, Road, Damaged, Idathod- Odayamchal Road damaged


റോഡ് ഈ സ്ഥിതിയിലായിട്ട് മാസങ്ങളായെങ്കിലും ഗതാഗത യോഗ്യമാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. റോഡ് നന്നാക്കാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Kerala, Kasaragod, Idathod, Odayamchal, Road, Damaged, Idathod- Odayamchal Road damaged

Post a Comment