കാസര്‍കോട്: (my.kasargodvartha.com 13.04.2018) ജമ്മു കാശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടും നീചമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നും എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റി അണങ്കൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആസിഫ സംഭവം രാജ്യത്തിന് തീരാ കളങ്കമാണന്നും, മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെന്ന സാംസ്‌കാരിക രാജ്യത്തിന്റെ പേരിനെ പോലും ഇല്ലാതെയാക്കുന്ന സംഭവമാണ് ആസിഫയിലൂടെ ഉണ്ടായതെന്നും സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്വീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ജലീല്‍ പി.എ, സലാം ചുടുവളപ്പില്‍, സാലിം ബെദിര, റഊഫ് കൊല്ലമ്പാടി, ജഅ്ഫര്‍ ഹുദവി, ഷരീഫ് അണങ്കൂര്‍, ഹക്കീം അറന്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, News, SKSSF, Jammu-kashmir, Girl, Murder, Country, SKSSF against Asifa's murder.
Keywords: Kasargod, Kerala, News, SKSSF, Jammu-kashmir, Girl, Murder, Country, SKSSF against Asifa's murder.