Join Whatsapp Group. Join now!

പി എസ് സി കുണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; കെ ആര്‍ സി തെരുവത്ത് ജേതാക്കള്‍

പി എസ് സി കുണ്ടിലിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ ആര്‍ സി തെരുവത്ത് ജേതാക്കളായി. അല്‍വാദി കടപ്പുറത്തെ തോല്‍പിച്ചാണ് കെആര്‍സി Kerala, News, Sports, Cricket, Thalangara, Kasaragod, Theruvath, RC THERUVATH, Winners, Muslim School ground.
തളങ്കര: (my.kasargodvartha.com 23.04.2018) പി എസ് സി കുണ്ടിലിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ ആര്‍ സി തെരുവത്ത് ജേതാക്കളായി. അല്‍വാദി കടപ്പുറത്തെ തോല്‍പിച്ചാണ് കെആര്‍സി തെരുവത്ത് ജേതാക്കളായത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അമീന്‍ ക്യാപ്റ്റനായ കെ ആര്‍ സി ടീം അഞ്ചു ബോളില്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കുകയായിരുന്നു.

കെആര്‍സിയുടെ ജുനൈദിനെ മാന്‍ ഓഫ് ദ മാച്ചായും സനീന്‍ അലിയെ ബെസ്റ്റ് ബോളറായും മമ്മുവിനെ ബെസ്റ്റ് ഫീള്‍ഡറായും തിരഞ്ഞെടുത്തു. ടീം അംഗങ്ങളെ കെ ആര്‍ സി തെരുവത്ത് മാനേജ്‌മെന്റ് അഭിനന്ദിച്ചു.


Keywords: Kerala, News, Sports, Cricket, Thalangara, Kasaragod, Theruvath, KRC THERUVATH, Winners, Muslim School ground, PSC Kundil Cricket Tournament; KRC Theruvath champions.

Post a Comment